കോഴിക്കോട്: ലക്ഷദ്വീപിലെ മൂന്നു കേന്ദ്രങ്ങളിൽ കാലിക്കറ്റ് സർവകലാശാല നടത്തുന്ന പി.ജി കോഴ്സുകളും ബി.എ അറബിക്കും നിർത്തലാക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനം. പഠനനിലവാരമില്ലെന്ന കാരണം പറഞ്ഞാണ് ലക്ഷദ്വീപ് ഭരണകൂടം കോഴ്സുകൾ നിർത്താൻ ആവശ്യപ്പെട്ടത്. പി.ജി കോഴ്സുകളാണ് നിർത്തലാക്കുന്നതെങ്കിലും ബിരുദ കോഴ്സായ ബി.എ അറബിക്കും നടത്തരുതെന്നാണ് ഭരണകൂടത്തിെൻറ നിർദേശം. മറ്റു ബിരുദ കോഴ്സുകൾ തുടരും. എം.എ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്സ്, എം.എസ്സി അക്വാകൾചർ, എം.എസ്സി മാത്സ് എന്നീ പി.ജി കോഴ്സുകളാണ് നിർത്തുന്നത്. കവറത്തി, ആേന്ത്രാത്ത്, കടമത്ത് എന്നീ ദ്വീപുകളിലാണ് സർവകലാശാലയുടെ കേന്ദ്രങ്ങളുള്ളത്. കാലിക്കറ്റിെൻറ ഭരണപരിധിയിലാണ് ലക്ഷദ്വീപ്. വിദ്യാർഥികൾ നേരിട്ട് കേരളത്തിലെത്തി പഠിക്കട്ടെയെന്നാണ് ഭരണകൂടത്തിെൻറ നിലപാട്.
യുനെസ്കോ ചെയറിെൻറ ഭാഗമായ പരമ്പരാഗത കോഴ്സുകളായതിനാൽ അറബിക് കോഴ്സ് നിലനിർത്താൻ സർവകലാശാല ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെടും. കവറത്തിയിലെ ടീച്ചർ എജുക്കേഷൻ സെൻറർ മറ്റൊരു ദ്വീപിലേക്ക് മാറ്റാനും ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സിൻഡിക്കേറ്റ് സമിതി സന്ദർശനം നടത്തും.
പ്രത്യേക സപ്ലിമെൻററി പരീക്ഷക്ക് കാത്തിരിക്കാതെ 2009നു ശേഷമുള്ള സെമസ്റ്റര്‍ സമ്പ്രദായത്തിലെ പരീക്ഷകള്‍ വിജ്ഞാപനം വരുേമ്പാൾ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 1995 മുതൽ രജിസ്റ്റർ ചെയ്തവർക്ക് പ്രേത്യക സപ്ലിമെൻററി പരീക്ഷക്ക് തീരുമാനമായിരുന്നെങ്കിലും നടപ്പായിരുന്നില്ല. 2009നുശേഷമുള്ളവർക്ക് തോറ്റ പേപ്പറ്റുകൾ എഴുതിയെടുക്കാൻ ഇനി അവസരമുണ്ടാകും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായിരുന്നു.
മറ്റ് പ്രധാന തീരുമാനങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.