തലശ്ശേരി\മാഹി: പള്ളൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കണ്ണിപ്പൊയിൽ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിശ്രുതവരനടക്കം മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ പുതുച്ചേരി പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തു. ഇൗസ്റ്റ് പള്ളൂരിലെ കുനിയിൽ ഹൗസിൽ കുറൂളിൽതാഴെ പി.കെ. നിജേഷ് (34), ചെണ്ടയാട് നിള്ളങ്ങലിലെ പുതിയവീട്ടിൽ കെ. ജെറിൻ സുരേഷ് (31), പന്തക്കൽ ശിവഗംഗയിൽ പി.കെ. ശരത്ത് (25) എന്നിവരെയാണ് പുതുച്ചേരി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്തയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മാഹി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിെൻറ വീട്ടിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ്ചെയ്തു. തുടർന്ന് ഇവരെ മാഹി സബ് ജയിലിലേക്ക് മാറ്റി.
മേയ് ഏഴിന് രാത്രി ഒമ്പതുമണിയോടെയാണ് കണ്ണിപ്പൊയിൽ ബാബു വെേട്ടറ്റു മരിച്ചത്. സാക്ഷികളെയും പ്രദേശവാസികളെയും നിരീക്ഷിക്കുകയും മൊഴിയെടുക്കുകയും ചെയ്തതിൽനിന്നാണ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു അറസ്റ്റിലായവരെന്ന് എസ്.എസ്.പി അപൂർവ ഗുപ്ത പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രതികൾക്കായി അന്വേഷണസംഘം വലവിരിച്ചു. ഇതിലാണ് പി.കെ. നിജേഷിനെ പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതിൽനിന്നാണ് മറ്റു രണ്ട് പ്രതികളെക്കുറിച്ച് തെളിവ് കിട്ടിയത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇരുവരെയും ഞായറാഴ്ച അറസ്റ്റ്ചെയ്തത്. കൊല്ലപ്പെട്ട ബാബുവുമായി അറസ്റ്റിലായ നിജേഷിനുള്ള ശത്രുതയാണ് കൊലപാതകത്തിന് കാരണമായതെന്ന് എസ്.എസ്.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും അവർ പറഞ്ഞു.
ഒളിവിൽ കഴിയുന്ന ഒ.പി. രജീഷും കരിക്കുന്നുമ്മൽ സുനിയും മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയാണ് ബാബുവിനെ കൊലപ്പെടുത്താൻ പദ്ധതി തയാറാക്കിയത്. ഇതിന് അനുയോജ്യമായ സ്ഥലവും കണ്ടെത്തി. മേയ് ഏഴിന് രാത്രി പദ്ധതി നടപ്പാക്കി. നേരേത്ത തയാറാക്കിയ പദ്ധതിപ്രകാരം ഒ.പി. രജീഷും പി.കെ. ശരത്തും വടിവാൾ ഉപയോഗിച്ച് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിനുശേഷം സംഭവസ്ഥലത്തുനിന്ന് ജെറിൻ സുരേഷിെൻറ കാറിൽ പാനൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടതായും അപൂർവ ഗുപ്ത പറഞ്ഞു. അവിടെ ഒളിവിൽ കഴിയവെയാണ് കണ്ണൂരിലേക്കും കോഴിക്കോേട്ടക്കും കടക്കാൻ പ്രതികൾ ശ്രമിക്കുന്നതായി അന്വേഷണസംഘത്തിന് വിവരം കിട്ടിയത്. ഒളിവിൽ കഴിയുന്ന പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും വൈകാതെ പിടിയിലാകുമെന്നും എസ്.എസ്.പി പറഞ്ഞു.
ജെറിൻ സുരേഷിനെ അറസ്റ്റ് ചെയ്തത് വിവാഹ വീട്ടിൽ നിന്നോ?
തലശ്ശേരി: കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ചെണ്ടയാട് നിള്ളങ്ങലിലെ കെ. ജെറിൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് എവിടെ വെച്ചാണെന്ന ചോദ്യം അവശേഷിക്കുന്നു. കാറിൽ കണ്ണൂരിലേക്കോ കോഴിക്കോേട്ടക്കോ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പുതുച്ചേരി എസ്.എസ്.പി അപൂർവ ഗുപ്ത വാർത്തസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന ഇയാളെ വിവാഹ വീട്ടിൽ കിടന്നുറങ്ങവേ പിടിച്ചുകൊണ്ടുപോയെന്നായിരുന്നു ബന്ധുക്കൾ ആരോപിച്ചത്. ഇതേത്തുടർന്ന് ബി.ജെ.പി നേതാക്കളും പ്രവർത്തകരും ഞായറാഴ്ച പള്ളൂർ പൊലീസ് സ്റ്റേഷനു മുന്നിൽ ബഹളം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
മാധ്യമങ്ങളിൽനിന്നൊഴിഞ്ഞ് എസ്.എസ്.പിയും സംഘവും
തലശ്ശേരി: പള്ളൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിെൻറ കൊലപാതക കേസിെൻറ അന്വേഷണത്തിൽ മാധ്യമങ്ങളിൽനിന്നൊഴിഞ്ഞു നിൽക്കുന്ന സമീപനമാണ് പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന പുതുച്ചേരി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്തയും സംഘവും സ്വീകരിച്ചത്. ഒരുഘട്ടത്തിലും മാധ്യമ പ്രവർത്തകർക്ക് മുഖം നൽകാതിരിക്കാൻ എസ്.എസ്.പിയും അന്വേഷണസംഘത്തിലെ അംഗങ്ങളും ശ്രദ്ധിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് അറസ്റ്റിലായവരടക്കം 12 ആർ.എസ്.എസ് പ്രവർത്തകരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇതേക്കുറിച്ച് വിവരംതേടി പള്ളൂർ പൊലീസ് സ്റ്റേഷനിലെത്തിയ മാധ്യമപ്രവർത്തകരെ കാണാൻ തയാറാകാത്ത എസ്.എസ്.പിയുടെ നിലപാട് മാധ്യമപ്രവർത്തകരുമായി തർക്കത്തിനുമിടയാക്കിയിരുന്നു.തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ അറസ്റ്റിലായവരെ മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ വീട്ടിൽ ഹാജരാക്കിയതും മാധ്യമങ്ങളെ ഒഴിവാക്കുന്നതിെൻറ ഭാഗമായിരുന്നു.
മൂന്നുപേരെയും റിമാൻഡ്ചെയ്ത് മാഹി സബ് ജയിലിലെത്തിച്ചശേഷമാണ് മാധ്യമങ്ങൾ വിവരം അറിഞ്ഞതുതന്നെ. ഇതേതുടർന്ന് പള്ളൂർ പൊലീസ് സ്റ്റേഷനിൽ മാധ്യമപ്രവർത്തകരെത്തിയപ്പോഴും വിവരമൊന്നും നൽകാൻ പൊലീസ് തയാറായില്ല. പിന്നീട് വൈകീട്ട് അഞ്ചുമണിക്ക് എസ്.എസ്.പി വാർത്തസമ്മേളനം നടത്തിയാണ് മൂന്ന് ആർ.എസ്.എസ് പ്രവർത്തകരുടെയും അറസ്റ്റ് വിവരം വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.