കണ്ണൂർ: അമ്മിഞ്ഞപ്പാലിെൻറ മാധുര്യം വിട്ടുമാറാത്ത ഇളംചുണ്ടു വിടർത്തി അവൾ ചിരിക്കും. തനിക്ക് പിടിപ്പെട്ട മാരകരോഗത്തിെൻറ കാഠിന്യമേതുമറിയാതെ. മൂന്നുമാസം മാത്രം പ്രായമുള്ള ഈ പിഞ്ചുകുഞ്ഞ് പൊരുതുകയാണ് സ്വന്തം ജീവനുവേണ്ടി.
ഇരിവേരിയിലെ കെ.വി. സിദ്ദീഖിെൻറയും ഷബാനയുടെയും മകൾ ആമിന ഇഫ്റത്ത് സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) രോഗം പിടിപെട്ട് ചികിത്സയിലാണ്. ഇവരുടെ രണ്ടു കുട്ടികൾ ജനിച്ച് ആറും ഏഴും മാസം എത്തുേമ്പാഴേക്കും മരണപ്പെട്ടിരുന്നു. ഒമ്പതു വർഷം മുമ്പായിരുന്നു അത്. മൂന്നാമത്തെ കുട്ടിക്ക് എസ്.എം.എ ആണെന്ന് കണ്ടെത്തിയതോടെ ആദ്യത്തെ രണ്ട് കുട്ടികളും മരിച്ചത് ഇതേ രോഗം ബാധിച്ചാകാമെന്ന കണക്കു കൂട്ടലിലാണ് കുടുംബവും നാട്ടുകാരും.
ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സ നടത്തുന്ന ആമിന ഇഫ്റത്തിെൻറ ജീവിതം തിരിച്ചു പിടിക്കാനായി നാടും നാട്ടുകാരും കൈകോർക്കുകയാണ്. എസ്.എം.എയുടെ ആദ്യ ടൈപ്പാണ് കുട്ടിയെ ബാധിച്ചിരിക്കുന്നതെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ.
രണ്ടു മാസത്തിനുള്ളിൽ ഇതിനാവശ്യമായ ചികിത്സ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളതെന്ന് ചെയർമാനും ചെമ്പിലോട് പഞ്ചായത്ത് പ്രസിഡൻറുമായ കെ. ദാമോദരനും ജനറൽ കൺവീനർ എം.സി. മോഹനനും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബേക്കറി തൊഴിലാളിയായ സിദ്ദീഖിന് ചികിത്സക്കാവശ്യമായ 18 കോടി രൂപ കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. എട്ട് സെൻറ് ഭൂമി മാത്രം സ്വന്തമായുള്ള സിദ്ദീഖിന് പണി പൂർത്തിയാക്കാത്ത വീടുവെച്ച വകയിൽ നാലു ലക്ഷം രൂപയുടെ കടബാധ്യതയുമുണ്ട്.
അപൂർവമായ സോൾജെൻസ്മ എന്ന മെഡിസിൻ നൽകിയാൽ കുട്ടിയെ സാധാരണ നിലയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സഹായം നൽകുന്നതിനായി കനറ ബാങ്കിെൻറ ചക്കരക്കൽ ശാഖയിൽ ആമിന ഇഫ്റത്ത് ചികിത്സ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 1100 208 201 36 (IFSC CNRB0004698). 9539170140 എന്ന നമ്പറിൽ ഗൂഗ്ൾ പേ, ഫോൺ പേ, പേടിഎം വഴിയും തുക നൽകാവുന്നതാണ്. വാർത്തസമ്മേളനത്തിൽ ട്രഷറർ സിറാജ് ഇരിവേരി, വൈസ് ചെയർമാൻ എം. സുധാകരൻ, ജോ. കൺവീനർ ഷക്കീർ മൗവഞ്ചേരി എന്നിവരും സംബന്ധിച്ചു.
കണ്ണൂർ: എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആമിന ഇഫ്റത്തിെൻറ കുടുംബത്തെ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എം.എൽ.എ ചൊവ്വാഴ്ച സന്ദർശിക്കും. തുടർന്ന് നാട്ടുകാരുടെ ചികിത്സ കമ്മിറ്റിയുെട ഓഫിസും അവർ ഉദ്ഘാടനം ചെയ്യും.
കുട്ടിയുടെ ചികിത്സക്ക് പരമാവധി സഹായം കെ.കെ. ശൈലജ എം.എൽ.എ വാഗ്ദാനം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.