കറാക്കസ്: വെനിസ്വേലയുടെ സ്വയംപ്രഖ്യാപിത പ്രസിഡൻറ് യുവാൻ ഗെയ്ദോ രാജ്യത്ത് മട ങ്ങിയെത്തി. യാത്രാവിലക്ക് മറികടന്ന് വിദേശയാത്ര ചെയ്തതിന് അറസ്റ്റ് ചെയ്യപ്പ െടാനുള്ള സാധ്യത നിലനിൽക്കെയാണ് കറാക്കസിൽ അദ്ദേഹം വിമാനമിറങ്ങിയത്.
പാനമ സിറ്റിയിൽനിന്ന് കോപ എയർലൈൻസിലാണ് ഗെയ്ദോ വന്നത്. വൻ ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. തുടർന്ന് നഗരമധ്യത്തിൽ നടന്ന പൊതുപരിപാടിയിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു.
പ്രസിഡൻറ് നികളസ് മദൂറോക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് സ്വയം പ്രസിഡൻറായി അവരോധിതനായ ഗെയ്ദോക്ക് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുണ്ട്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വെനിസ്വേലയുടെ പ്രസിഡൻറായി അംഗീകരിക്കുന്നതും ഗെയ്ദോയെ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.