കോട്ടയം: സർക്കാർ ആയുർവേദ കോളജ് ആശുപത്രികളിലും ആയുഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് ആശുപത്രികളിലും പിൻവാതിൽ നിയമനം വ്യാപകം. മനുഷ്യരുടെ ആരോഗ്യത്തിനുപോലും ഭീഷണിയാകുംവിധം ജീവനക്കാരെ തിരുകിക്കയറ്റുെന്നന്നതാണ് ഈ ക്രമക്കേടിനെ മറ്റ് വകുപ്പുകളിൽനിന്ന് വേറിട്ടുനിർത്തുന്നത്.
ഉന്നത ശിപാർശയിൽ പാചകം, ശുചീകരണം തുടങ്ങിയ ജോലികളിൽ താൽക്കാലിക നിയമനം നേടുന്നവർ ഏതാനും വർഷത്തിനകം സ്ഥിരനിയമനം നേടി നഴ്സിങ് അസിസ്റ്റൻറും പിന്നീട് െതറപ്പിസ്റ്റുമാരുമായി മാറുകയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലയിലും നിലനിൽക്കുന്ന ആയുർവേദ തെറപ്പിസ്റ്റുമാരുടെ പി.എസ്.സി റാങ്ക്ലിസ്റ്റിൽനിന്ന് നിയമനം നടത്താതെയാണ് യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത്.
തെറപ്പിസ്റ്റ് തസ്തികകളിൽ നേരിട്ടുള്ള നിയമനം മാത്രം നടത്തണമെന്ന് ആവശ്യപ്പെട്ട് സർട്ടിഫൈഡ് ആയുർവേദ തെറപ്പിസ്റ്റ് അസോസിയേഷൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
എന്നാൽ, നഴ്സിങ് അസിസ്റ്റൻറുമാർക്ക് അഞ്ചുവർഷം പ്രവൃത്തിപരിചയവും ആയുർവേദ കോളജ് ആശുപത്രികളിലെ പഞ്ചകർമ തിയറ്ററിൽ ആറുമാസം പരിശീലനവും കിട്ടുന്നതിനാൽ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. പ്രവൃത്തിപരിചയം ഉണ്ടായിട്ടും നഴ്സിങ് അസിസ്റ്റൻറുമാരെ നഴ്സുമാരാക്കി സ്ഥാനക്കയറ്റം നൽകാത്തത് എെന്തന്ന ചോദ്യത്തിന് ഉത്തരവുമില്ല.
പഞ്ചകർമ തിയറ്ററിൽ പരിശീലനം നൽകുന്നത് ആരാണ്? ഇതിന് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടോ എന്ന ചോദ്യങ്ങൾക്കും ആയുഷ് വകുപ്പിന് മറുപടിയില്ല.
നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനം കിട്ടണമെങ്കിൽ നഴ്സിങ് അസിസ്റ്റൻറുമാർ ഒരുവർഷത്തെ കോഴ്സ് പഠിച്ച് പാസാകുകതന്നെ വേണം. ഇലക്കിഴി, പൊടിക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, നസ്യം, വസ്തി എന്നിങ്ങനെ ഡോക്ടർമാർ നിർദേശിക്കുന്ന ചികിത്സകൾ രോഗികളിൽ ചെയ്യുകയാണ് തെറപ്പിസ്റ്റുകളുടെ ജോലി.
ഇതാണ് മനുഷ്യശരീരത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും തിയറികൾ ഒന്നും പഠിക്കാത്ത മുൻപാചകക്കാരും ശുചീകരണ തൊഴിലാളികളും ചെയ്യുന്നത്. 130 ആശുപത്രികളിൽ എഴുപത്തഞ്ചോളം സ്ഥിരം തെറപ്പിസ്റ്റുകൾ മാത്രമാണ് സംസ്ഥാനത്തുള്ളത്.
സർക്കാർ ആയുർവേദ കോളജുകളിൽനിന്ന് ഇറങ്ങിയ 2500ലേറെ പേർ പി.എസ്.സി വഴി ജോലി കാത്തുകഴിയുേമ്പാഴാണ് ഇഷ്ടക്കാരെ വളഞ്ഞ വഴിയിലൂടെ തിരുകിക്കയറ്റി രോഗികളുടെ ആരോഗ്യം പന്താടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.