ബദിയടുക്ക: പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനായി സി.പി.എം പിന്തുണയിൽ ബി.ജെ.പി നേതാവ് മഹേഷിനെ തെരഞ്ഞടുത്തു. മുസ്ലിംലീഗിനെ ഒഴിവാക്കാൻ ബി.ജെ.പിയും സി.പി.എമ്മും ധാരണയനുസരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പഞ്ചായത്തിൽ എട്ട് വീതം അംഗങ്ങളാണ് യു.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്.
സ്ഥിരം സമിതി തെരഞ്ഞടുപ്പിൽ ബി.ജെ.പിക്ക് സി.പി.എം വോട്ടുചെയ്തിരുന്നു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സ്ഥാനത്തേക്കും ഇൗ ധാരണ തുടരുകയായിരുന്നു. മുസ്ലിം ലീഗ് നേതാവ് മാഹിൻ കേളോട്ടിനെയാണ് ബി.ജെ.പി പരാജയപ്പെടുത്തിയത്. കേളോട്ടിന് യു.ഡി.എഫിെൻറ എട്ടും സ്വതന്ത്ര അംഗത്തിെൻറ ഉൾപ്പടെ ഒമ്പത് വോട്ടു ലഭിച്ചു. ബി.ജെ.പിയുടെ മഹേഷിന് പാർട്ടി അംഗങ്ങളുടെ എട്ടും സി.പി.എമ്മിെൻറ രണ്ടും വോട്ടു ലഭിച്ചു. ഇതോടെയാണ് പത്തു വോട്ടിെൻറ പിന്തുണയിൽ ബി.ജെ.പിക്ക് ഉപാധ്യക്ഷ സ്ഥാനം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.