ദുബൈ: കേരളത്തിലെ ഒരു വ്യവസായിയുടെ മകൻകൂടി യു.എ.ഇയിൽ പിടിയിൽ. ഗോകുലം ഗ്രൂപ് ഡയറ ക്ടർ ബൈജു ഗോപാലനാണ് അറസ്റ്റിലായിരിക്കുന്നത്. വൻ തുകയുടെ ചെക്ക് മടങ്ങിയെന്ന കേസ ിൽ അറസ്റ്റിലായി യാത്രാവിലക്ക് നിലനിൽക്കെ വ്യാജരേഖ ചമച്ച് നാട്ടിലേക്കു കടക്കാൻ ശ ്രമിച്ച ബൈജുവിനെ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.ഇക്ക് കൈമാറുകയായിരുന്നു. യു.എ. ഇ എമിഗ്രേഷെൻറ വ്യാജ സീലും രേഖകളും നിർമിച്ചതും ആൾമാറാട്ടവും ഉൾപ്പെടെ ഗുരുതര ആരോ പണങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.
ചെെന്നെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബൈജുവിന് യു.എ.ഇയിലും നിരവധി ബിസിനസ് പങ്കാളിത്തങ്ങളും നിക്ഷേപവുമുണ്ടായിരുന്നു. തമിഴ്നാട്ടിൽ ഉന്നത ബന്ധങ്ങളുള്ള വ്യവസായി രമണിയുടെ ഹോട്ടൽ ശൃംഖലയും യു.എ.ഇയിലെ ക്ലിനിക്കും വാങ്ങുന്നതിനായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് യാത്രാവിലക്ക് ഉണ്ടായിരുന്നത്. ഹോട്ടലിെൻറ വിലയായി പണവും ചെക്കുകളും ബൈജു നൽകിയിരുന്നു. പിന്നീട് രണ്ടു കോടി ദിർഹമിെൻറ (ഏതാണ്ട് 39.5 കോടി രൂപ) ചെക്ക് മടങ്ങിയെന്ന് കാണിച്ച് രമണി ബൈജുവിനെതിരെ പരാതി നൽകി. കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയെങ്കിലും യാത്രാവിലക്ക് വന്നു.
വിലക്ക് മറികടക്കാൻ വ്യാജ എമിഗ്രേഷൻ രേഖയുണ്ടാക്കി യു.എ.ഇയിൽനിന്ന് റോഡ് മാർഗം ഒമാനിെലത്തി കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഏതാനും ദിവസമായി ഒമാൻ ജയിലിൽ കഴിഞ്ഞിരുന്ന ബൈജുവിനെ കഴിഞ്ഞ ദിവസം അബൂദബി പൊലീസിനു കൈമാറി. അൽെഎനിലെ ജയിലിലാണ് ബൈജു ഇപ്പോഴുള്ളത്.
സാമ്പത്തികവഞ്ചന കേസിനു പുറമെ, എമിഗ്രേഷെൻറ വ്യാജ സീലും രേഖകളും ഉപയോഗിച്ചു, ആൾമാറാട്ടം എന്നിങ്ങനെ ഗുരുതര കുറ്റമുള്ളതിനാൽ ജാമ്യം ലഭിക്കൽ ദുഷ്കരമാണ്. ഒമാനിൽ അറസ്റ്റിലായ ഉടനെതന്നെ ബൈജുവിെൻറ പിതാവ് ഗോകുലം ഗോപാലൻ യു.എ.ഇയിലെത്തി കേസ് പരിഹരിക്കാൻ സാധ്യതകൾ ആരാഞ്ഞിരുന്നു. സുഹൃത്തുക്കളായ വ്യവസായികളുമായി ബന്ധപ്പെെട്ടങ്കിലും ഫലമുണ്ടായിട്ടില്ല.
കേരളത്തിലെ എൻ.ഡി.എ കൺവീനറും വ്യവസായിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളി വണ്ടിച്ചെക്ക് നൽകി വഞ്ചിച്ചുവെന്ന കേസ് ചർച്ചകളിൽ നിറഞ്ഞ് ഒരാഴ്ച കഴിയവെയാണ് പുതിയ കേസ് പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.