കൊച്ചി: നടൻ ദിലീപിെൻറ ജാമ്യ ഹരജി വ്യാഴാഴ്ച ഹൈകോടതിയുടെ പരിഗണനക്കെത്തും. കേസിൽ ഗൂഢാലോചന ചുമത്തി തന്നെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് (പി. ഗോപാലകൃഷ്ണൻ) തിങ്കളാഴ്ചയാണ് ഹരജി നൽകിയത്. എന്നാൽ, സർക്കാർ നിലപാടറിയാൻ വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 11ാം പ്രതിയാക്കി ചേർക്കപ്പെട്ട ദിലീപിനെ ജൂലൈ 10നാണ് അറസ്റ്റ് ചെയ്തത്. 15ന് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യഹരജി തള്ളിയിരുന്നു.
ദിലീപിെൻറ മാനേജർ അപ്പുണ്ണണിയുെട മുൻകൂർ ജാമ്യ ഹർജിയും ഇന്ന് കോടതി പരിഗണിക്കും. കേസിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും അറസ്റ്റിലായാൽ മൂന്നാംമുറ പ്രയോഗവും ഭീഷണിയും ഉണ്ടാകാനിടയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് ഏലൂർ നോർത്ത് സ്വദേശിയായ അപ്പുണ്ണി െഹെകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്.
പൾസർ സുനിയോ മറ്റേതെങ്കിലും പ്രതികളുമായോ തനിക്ക് ഒരു ബന്ധവുമില്ല. ദിലീപിനെ കേസുമായി ബന്ധപ്പെടുത്താൻ പൊലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിശ്വാസം. അതിനാൽ, തെന്നയും നാദിർഷെയയും മാപ്പുസാക്ഷിയാക്കി ദിലീപിനെതിരെ തെളിവുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സംശയിക്കുന്നതായും ഹരജിയിൽ പറയുന്നു. ഇൗ സാഹചര്യത്തിൽ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിട്ടയക്കാൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
അതേ സമയം, നടിെയ ആക്രമിച്ച കേസലൈ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നൽകി. കാലടി കോടതിയിലാണ് ശോഭന മൊഴി നൽകിയത്. തനിക്കറിയാവുന്ന കാര്യങ്ങൾ മൊഴിയിൽ പറഞ്ഞെന്ന് ശോഭന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.