കൊച്ചി: സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ കയറി വെടിവെച്ച് പരിക്കേൽപിച്ച കേസിൽ പ്രതിയായ വനിതാ ഡോക്ടർക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടില്‍ കയറി ഷിനി എന്ന യുവതിയെ എയർ പിസ്റ്റൽ കൊണ്ട് വെടിവെച്ച ഡോ. ദീപ്തിമോള്‍ ജോസിനാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ജൂലൈ 28നാണ് ഷിനിക്കുനേരെ വെടിവെപ്പുണ്ടായത്. മൂന്നുതവണ വെടിയുതിർത്തെങ്കിലും ഉന്നം തെറ്റി ഷിനിയുടെ കൈയിൽ മാത്രം വെടികൊള്ളുകയായിരുന്നു. ജൂലൈ 30നാണ് അറസ്റ്റിലായത്. താൻ നിരപരാധിയാണെന്നും അറസ്റ്റിലായ ദിവസം മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും സ്ത്രീയെന്ന പരിഗണനകൂടി നൽകി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യത്തിൽ വിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, സുപ്രീം കോടതി വിധികൾ ഉദ്ധരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.