പ്രതീകാത്മക ചിത്രം

കിഴിശ്ശേരി ആൾക്കൂട്ട കൊല: ഏഴു പ്രതികൾക്ക് ജാമ്യം

മഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് ബിഹാര്‍ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) മരിച്ച കേസില്‍ ഏഴു പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.

തവനൂർ ഒന്നാംമൈല്‍ സ്വദേശികളായ വരുവള്ളിപിലാക്കല്‍ ഷറഫുദ്ദീന്‍ (43), വരുവള്ളിപിലാക്കല്‍ മുഹമ്മദ് അഫ്‌സല്‍ (34), വരുവള്ളി പിലാക്കല്‍ മുഹമ്മദ് ഫാസില്‍ (37), തേര്‍ത്തൊടിയില്‍ അബ്ദുസ്സമദ് (34), ചെവിട്ടാണിപ്പറമ്പില്‍ ഹബീബ് റഹ്മാന്‍ (36), പേങ്ങാട്ടില്‍ അബ്ദുല്‍ നാസര്‍ (41), കടുങ്ങല്ലൂര്‍ സ്വദേശി പാലത്തിങ്ങല്‍ അയ്യൂബ് (40) എന്നിവര്‍ക്കാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഒമ്പത്, ആറ് പ്രതികളായ തവനൂർ ഒന്നാംമൈൽ വിളങ്ങോട്ട് സൈനുല്‍ ആബിദ് (29), തവനൂർ ഒന്നാംമൈൽ വരുവള്ളിപിലാക്കല്‍ മെഹബൂബ് (32) എന്നിവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു.

Tags:    
News Summary - Bail for seven accused in Kizhissery mob lynching case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.