ബൈത്തുസ്സകാത് കേരള 25ാം വാർഷിക പരിപാടികളുടെ ലോഗോ പ്രകാശനം പാണക്കാട് മുനവ്വറലി തങ്ങൾ നിർവഹിക്കുന്നു

ബൈത്തുസ്സകാത് കേരള: 25ാം വാർഷിക ലോഗോ പ്രകാശനം ചെയ്തു

കോ​ഴി​ക്കോ​ട്: ബൈ​ത്തു​സ്സ​കാ​ത് കേ​ര​ള 25ാം വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളു​ടെ ലോ​ഗോ പ്ര​കാ​ശ​നം പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ബൈ​ത്തു​സ്സ​കാ​ത് കേ​ര​ള ചെ​യ​ർ​മാ​ൻ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​കു​ന്ന്, സെ​ക്ര​ട്ട​റി ടി.​ജെ. ഫ​വാ​സ്, എ​ക്സി. ക​മ്മി​റ്റി അം​ഗം സി.​പി. ഹ​ബീ​ബ് റ​ഹ്മാ​ൻ, പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് ആ​ഷി​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും 25 വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും ഒ​ക്ടോ​ബ​ർ 14ന്​ ​കാ​സ​ർ​കോ​ട്​ മു​നി​സി​പ്പ​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി മു​ഖ്യാ​തി​ഥി​യാ​കും. ഭ​വ​ന നി​ര്‍മാ​ണം, തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ള്‍, ചി​കി​ത്സ, സ്കോ​ള​ര്‍ഷി​പ്, കു​ടി​വെ​ള്ള പ​ദ്ധ​തി, പെ​ന്‍ഷ​ന്‍, ക​ട​ബാ​ധ്യ​ത തീ​ര്‍ക്ക​ല്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി അ​ര​ല​ക്ഷ​ത്തോ​ളം ദ​രി​ദ്ര​ർ​ക്ക്​ ഇ​തി​ന​കം സ​ഹാ​യം ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Baithussakath Kerala: 25th Anniversary Logo Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.