തിരുവനന്തപുരം: അറബിക്കടലിൽ അടുത്ത അഞ്ചുദിവസം മത്സ്യബന്ധനം പാടില്ലെന്ന് അധികൃതർ. ആഗസ്റ്റ് നാലു വരെ കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകി.
തിങ്കളാഴ്ച രാവിലെ മുതൽ ഒരു മീറ്ററിലധികം ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്. ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ സാധ്യതയുള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണമെന്നും സർക്കാർ നിർദേശിച്ചു.
വേലിയേറ്റ നിരക്ക് സാധാരണയിൽ കൂടുതലാണ്. ശക്തമായ മഴ മൂലം വേലിയേറ്റ സമയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.