പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽനിന്ന് ജീവനക്കാരൻ 8.13 കോടി രൂപ തട്ടിയെടുത്ത കേസിെൻറ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ഒളിവിൽ പോയ ആവണീശ്വരം സ്വദേശി വിജീഷ് വർഗീസിനെ (36) കണ്ടെത്താൻ പൊലീസ് ലുക്ക്ഒൗട്ട് നോട്ടീസ് പുറത്തിറക്കി. പത്തനംതിട്ട അബാൻ ജങ്ഷനിലെ രണ്ടാം ശാഖയിലെ കാഷ്യർ കം ക്ലർക്കായിരുന്നു വിമുക്തഭടൻകൂടിയായ ഇയാൾ.
അഞ്ചുകോടി വരെയുള്ള തട്ടിപ്പാണ് െപാലീസിന് അന്വേഷിക്കാൻ കഴിയുക. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. നാവികസേനയിൽനിന്ന് വിരമിച്ചശേഷം 2017ൽ വിജീഷ് സിൻഡിക്കേറ്റ് ബാങ്കിെൻറ കൊച്ചി നേവൽ ബേസ് ശാഖയിലാണ് ജോലിയിൽ പ്രവേശിച്ചത്. 2019 ജനുവരി 28നാണ് പത്തനംതിട്ടയിലേക്ക് സ്ഥലംമാറി എത്തിയത്. പിന്നീട് സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിെൻറ ഭാഗമായി.
ഫെബ്രുവരി 11ന് രാത്രി ഇയാൾ എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലേക്കുള്ള യാത്രയിൽ കൊട്ടാരക്കരയിൽനിന്നുള്ള ദൃശ്യങ്ങളാണിത്. തട്ടിയെടുത്ത പണവുമായി മുങ്ങിയ ഇയാൾ കൊച്ചിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നു. ഏപ്രിൽ ആദ്യം െപാലീസ് അവിടെ ചെന്നപ്പോേഴക്കും ഇയാൾ മുങ്ങി. യാത്രക്ക് ഉപേയാഗിച്ച വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് കടന്നതായാണ് കരുതുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് മാനേജർ ഉൾപ്പെടെ അഞ്ചുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ലോക്ഡൗണിൽ മറ്റുജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുേമ്പാൾ ഇയാൾ മുഴുസമയവും ജോലിക്ക് എത്തിയിരുന്നു. അന്നാണ് തട്ടിപ്പ് മുഴുവൻ നടത്തിയത്.
കാലാവധി കഴിഞ്ഞ സ്ഥിരം നിക്ഷേപങ്ങളിലായിരുന്നു കൂടുതലും തട്ടിപ്പ്. ബാങ്കിലെ ഓരോ കമ്പ്യൂട്ടറിനും പ്രേത്യകം പാസ്വേർഡുകളാണുള്ളത്. ഇവ മനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകരുടെ പണത്തിെൻറ കണക്കുകളും കമ്പ്യൂട്ടറുകളിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പണം ഭാര്യയുടെയും മറ്റും അക്കൗണ്ടുകളിലേക്ക് മാറ്റിയതായും സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.