തൃശൂർ: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടുദിവസം പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്കുകൾ ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങളും ജൂൺ 28, 29 തീയതികളിൽ പ്രവർത്തിക്കില്ല. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ചതിനാലാണ് ബാങ്കുകളും അതിന്റെ പരിധിയിൽ ഉൾപ്പെടുന്നത്.
കെ.എസ്.ഇ.ബി കാഷ് കൗണ്ടർ ഇന്നും നാളെയും പ്രവർത്തിക്കില്ല
തിരുവനന്തപുരം: ബക്രീദ് അവധി പ്രമാണിച്ച് ജൂൺ 28, 29 തീയതികളിൽ കെ.എസ്.ഇ.ബി കാഷ് കൗണ്ടർ പ്രവർത്തിക്കില്ല. ഓൺലൈൻ മാർഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് പണമടയ്ക്കാം.
തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് മാവേലി സ്റ്റോറുകൾക്ക് ജൂൺ 28, 29 തീയതികളിൽ അവധിയായിരിക്കും. സപ്ലൈകോയുടെ ഇതരവിൽപന ശാലകൾക്ക് ജൂൺ 29നു മാത്രം അവധിയായിരിക്കും.
കൊച്ചി: സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ബുധനാഴ്ച പ്രവർത്തിക്കും. പെട്രോൾ ബങ്കുകൾ ഒഴികെയുള്ള സപ്ലൈകോയുടെ എല്ലാ വിൽപനശാലകൾക്കും വ്യാഴാഴ്ച അവധി ആയിരിക്കുമെന്ന് മാർക്കറ്റിങ് മാനേജർ അറിയിച്ചു.
തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് ജൂൺ 29ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധിയായിരിക്കും. ജൂൺ 28ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും.
കോഴിക്കോട്: ബലിപെരുന്നാൾ പ്രമാണിച്ച് കോഴിക്കോട് റീജനൽ പാസ്പോർട്ട് ഓഫിസ്, വെസ്റ്റ്ഹിൽ, മലപ്പുറം, വടകര, കണ്ണൂർ പയ്യന്നൂർ പാസ് പോർട്ട് സേവാകേന്ദ്രം, കാസർകോട് പോസ്റ്റ് ഓഫിസ് സേവാകേന്ദ്രം എന്നിവ വ്യാഴാഴ്ച അവധിയാണെന്ന് റീജനൽ പാസ്പോർട്ട് ഓഫിസർ അറിയിച്ചു. നേരത്തേ 29ന് നൽകിയ പാസ്പോർട്ട് അപേക്ഷ കൂടിക്കാഴ്ചകൾ 28ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.