സുൽത്താൻ ബത്തേരി: 1.97 ലക്ഷത്തിെൻറ നിരോധിത കറൻസിയും മാൻകൊമ്പുകളും പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിക്ക് ലഭിച്ച വിവരത്തെ തുടർന്ന് ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി വി. രജികുമാറും ലഹരിവിരുദ്ധ സേനാംഗങ്ങളും ബത്തേരി എസ്.ഐ മുകുന്ദനും മുത്തങ്ങ മൈക്കര കോളനിക്കു സമീപം കെ.എം. ഷമീറിെൻറ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നിരോധിത നോട്ടുകളും തലയോട്ടിയോടുകൂടിയതും അല്ലാത്തതുമായ മാൻകൊമ്പുകളും കെണ്ടത്തിയത്. കഞ്ചാവുകേസിൽ ജയിൽശിക്ഷ അനുഭവിച്ചുവരവെ ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.