തിരുവനന്തപുരം: മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യു.ഇ.ഇ അധികൃതർക്ക് മുൻ മന്ത്രി കെ.ടി. ജലീൽ കത്തയച്ചത് പാർട്ടി അറിവോടെയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമം പത്രം നിരോധിക്കുക എന്നത് പാർട്ടി നിലപാടല്ലെന്നും കോടിയേരി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
എല്ലാ എം.എൽ.എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാർട്ടിയോട് ആലോചിച്ചിട്ടല്ല. കെ.ടി. ജലീലിന്റെത് പ്രോട്ടോകോൾ ലംഘനമാണെങ്കിൽ നടപടി സ്വീകരിക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലും ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കോടിയേരി പറഞ്ഞു. ഇതിനായി നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. സ്വാതന്ത്രദിന പരിപാടിയുമായി ബന്ധപ്പെട്ട് ഓരോ ലോക്കലിലും കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.