തിരുവനന്തപുരം: പഞ്ചനക്ഷത്രഹോട്ടലിന് എക്സൈസ് വകുപ്പ് ബാര്‍ ലൈസന്‍സ് നിഷേധിച്ചു. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ളെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടല്‍ ഹൈസിന്ത് സമര്‍പ്പിച്ച അപേക്ഷ നിരസിച്ചത്. നിലവിലെ നയമനുസരിച്ച് പഞ്ചനക്ഷത്രഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാം. എന്നാല്‍, ഏപ്രില്‍ ഒന്നിന് പുതിയ മദ്യനയം വരാനിരിക്കെ പുതിയ ബാര്‍ലൈസന്‍സിനുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിവറേജസ് കോര്‍പറേഷന്‍െറയും കണ്‍സ്യൂമര്‍ഫെഡിന്‍െറയും മദ്യവിപണനശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
എന്നാല്‍, പാതയോരങ്ങളിലെ പഞ്ചനക്ഷത്ര ബാറുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കുമെതിരെ നടപടി തുടങ്ങിയിട്ടില്ല. നിശ്ചിതദൂരപരിധിയില്‍ മദ്യവിപണനശാലകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന കോടതിവിധി ഹോട്ടലുകള്‍ക്കും ബാധകമാകുമോയെന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്‍െറ നിയമോപദേശം തേടിയിരിക്കുകയാണ്. ഇതില്‍ തീരുമാനം വരാനിരിക്കെയാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ നല്‍കിയ അപേക്ഷ നിരസിച്ചത്. മദ്യം വില്‍ക്കുന്ന ഏതൊരിടവും മദ്യശാലയായി കണക്കാക്കാമെന്നാണ് അബ്കാരി ചട്ടം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.