കോ​​ട​​തി വി​​ധി ചാ​​രാ​​യ  നി​​രോ​​ധ​​ന​​ത്തി​െൻറ  മൂ​​ന്നാം​​ഘ​​ട്ടമെന്ന്​ ആ​​ൻ​​റ​​ണി

ഡൽഹി: പാതയോര മദ്യഷാപ്പുകൾ നിയന്ത്രിക്കുന്ന സുപ്രീംകോടതി വിധി ചാരായ നിരോധനത്തി​െൻറ മൂന്നാംഘട്ടമാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആൻറണി.  ചരിത്രപരവും വിപ്ലവാത്മകവുമായ വിധി പൂർണ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ആൻറണി പറഞ്ഞു.

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം ഉൾപ്പെടെ കേരളീയ സമൂഹത്തിൽ തുടർച്ചയായി ഉണ്ടാവുന്ന ഹീനമായ പല നടപടികൾക്കും പിന്നിലുള്ള പ്രേരകശക്തി മദ്യമാണ്. കേരളം ഇത്രയേറെ സാംസ്കാരിക അധഃപതനത്തിലേക്ക് വഴുതിയ കാലം ഉണ്ടായിട്ടില്ല. അതിനു പ്രധാന കാരണം മദ്യവും മയക്കു മരുന്നുമാണ്. ഇതിൽനിന്നുള്ള ശുദ്ധീകരണത്തിന് സുപ്രീംകോടതി വിധി തുടക്കമാകെട്ടയെന്നാണ് ആഗ്രഹം. കോടതി വിധി തിരുത്തൽ ശക്തിയാണെന്നും ആൻറണി കൂട്ടിച്ചേർത്തു. 

Tags:    
News Summary - bar shop ban ak antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.