തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് സംസ്ഥാനത്ത് ബാറുകൾ തുറന്നേക്കും. ദിവസങ്ങൾക്കകം ബാർ തുറക്കാൻ തത്ത്വത്തിൽ തീരുമാനമായതായാണ് വിവരം. ഇനിയും അടഞ്ഞുകിടന്നാൽ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെ ഉൾെപ്പടെ ബാധിക്കുമെന്ന വിലയിരുത്തലിെൻറ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. മറ്റു പല സംസ്ഥാനങ്ങളിലും ബാർ തുറന്നെങ്കിലും മുഖ്യമന്ത്രിയുടെ എതിർപ്പ് മൂലമാണ് കേരളത്തിൽ തുറക്കാതിരുന്നത്. എന്നാൽ, ഉടൻ തുറക്കാൻ മുഖ്യമന്ത്രിക്കുമേലും രാഷ്ട്രീയ സമ്മർദമുണ്ടായതായാണ് വിവരം.
നവംബർ അഞ്ചിന് തദ്ദേശ തെരഞ്ഞെടുപ്പിന് വിജ്ഞാപനമിറങ്ങിയേക്കും. നവംബർ രണ്ടിനുമുമ്പ് തുറക്കാനാണ് ധാരണയാകുന്നത്. വിജ്ഞാപനമായാൽ പിന്നെ ഡിസംബര്‍ അവസാനമേ തുറക്കാനാകൂ. ആറു മാസത്തിലേറെയായി അടച്ചിട്ടതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ബാർ ഉടമകളുടെ വാദം. തുറക്കുമെന്ന കണക്കുകൂട്ടലിൽ ബാറുകളും ഒരുക്കം തുടങ്ങി.
കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എക്സൈസ്, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഒരു മേശക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. ഭക്ഷണം പങ്കുെവക്കാന്‍ അനുവദിക്കില്ല.
വെയ്റ്റര്‍മാര്‍ മാസ്ക്കും ൈകയുറയും ധരിക്കണം. ഗ്ലാസുകൾ ഉൾപ്പെടെ വസ്തുക്കൾ സാനിൈറ്റസ് ചെയ്യണം തുടങ്ങിയ നിബന്ധനകളുണ്ടാകും. തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിടുന്നതിനാൽ പാർട്ടികളിൽനിന്ന് കാര്യമായ പ്രതിഷേധമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.