തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തീരുമാനിച്ചു. കോവിഡ് പ്രതിരോധത്തിനായി നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാർ തുറന്നാൽ തെറ്റായ സന്ദേശമാകുമെന്ന് യോഗം വിലയിരുത്തി. നിലവിലെ സാഹചര്യത്തിൽ ബാർ തുറക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോവിഡ് വ്യാപനം കുറഞ്ഞശേഷം ആലോചിക്കാമെന്ന അദ്ദേഹത്തിെൻറ നിർദേശം യോഗം അംഗീകരിച്ചു. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണൻ, െബവ്കോ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനത്തിൽ ബാറുടമകൾ കടുത്ത അസംതൃപ്തരാണ്. ബാറുകൾ തുറക്കാൻ ശിപാർശയടങ്ങിയ ഫയൽ ആഴ്ചകൾക്കുമുമ്പ് എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണൻ മന്ത്രി വഴി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. ബാറുടമകളുടെ നിവേദനത്തിെൻറ കൂടി അടിസ്ഥാനത്തിലായിരുന്നു ഇത്. കോവിഡ് വ്യാപനം രൂക്ഷമായെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പ് ശിപാർശ.
ബാറുകൾ തുറക്കുന്നതിനോട് ബെവ്കോക്കും കൺസ്യൂമർ ഫെഡിനും യോജിപ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.