പാർട്ടി വിടുന്നില്ല; പദവികൾ ഏറ്റെടുക്കാനില്ലെന്ന് അനിൽ ആന്റണി, സംസ്കാര ശ്യൂന്യമായ അന്തരീക്ഷത്തിൽ തുടരാൻ കഴിയില്ല

പാർട്ടി വിടുന്നില്ലെന്നും എന്നാൽ പദവികൾ ഏറ്റെടുക്കാനില്ലെന്നും കെ.​പി.​സി.​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ അനിൽ ആന്റണി, കോൺഗ്രസ് പാർട്ടിയുടെ സംസ്കാരം മാറിയെന്നും അനിൽ കുറ്റപ്പെടുത്തി. ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പാ​ര്‍ട്ടി നി​ല​പാ​ട്​ ത​ള്ളിയ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ.​കെ. ആ​ന്‍റ​ണി​യു​​ടെ മ​ക​ൻ കൂടിയായ കെ.​പി.​സി.​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ ആ​ന്റ​ണി​യു​ടെ ന​ട​പ​ടി കോ​ൺ​ഗ്ര​സി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കിയിരുന്നു. ഈ സാഹചര്യത്തിൽ വലിയ വിമർശനമാണ് നേരിട്ടത്. തുടർന്നാണ് പദവികൾ രാജിവെക്കുന്നതിലേക്ക് നയിച്ചത്.

 പുതിയ സാഹചര്യത്തിൽ അനിൽ ആൻറണി പറയുന്നതിങ്ങനെ: 2017 മുതലാണ് കോൺഗ്രസിൽ പ്രവർത്തിച്ച് തുടങ്ങിയത്. മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതിനെതുടർന്നാണ് പാർട്ടിയുടെ ഭാഗമായത്. ആദ്യം ​പ്രവർത്തിച്ചത് ഗുജറാത്തിലായിരുന്നു. അന്നത്തെ അന്തരീക്ഷമല്ല ഇന്നുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ചത് അംഗീകരിക്കാനാവില്ല. ഇന്നലെ രാത്രി എട്ട് മണിമുതൽ എല്ലാ ഭാഗത്തുനിന്നും മോശം പ്രതികരണമായിരുന്നു. അസഭ്യവർഷമാണ് അനുഭവിച്ചത്. പാർട്ടി നയത്തിനെതി​രായി ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി വിടുന്നില്ല, ഇന്നത്തെ സാഹചര്യത്തിൽ ഒരു പദവിയും ഏറ്റെടുക്കുന്നില്ല. വ്യക്തിപരമായി ആരെയും പരാമർശിക്കാനില്ല. രാജി തീരുമാനം വ്യക്തിപരമാണ്. ന്യൂട്രൽ ആയാണ് ഡോക്യൂമെന്ററി വിഷയത്തിൽ പ്രതികരിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനു മുകളിൽ ഒന്നും വരാൻ പാടില്ലെന്നാണ് നിലപാട്. എ​െൻറ നിലപാട് തിരുത്തണമെന്നാണ് പറയുന്നത്. സംസ്കാര ശ്യൂന്യമായ അന്തരീക്ഷത്തിൽ തുടരാൻ കഴിയില്ല. എഐസിസിക്ക് രാജി നൽകി കഴിഞ്ഞു. 

ബി.ബി.സി ഡോക്യുമെന്‍ററിക്കെതിരെ അനിൽ ആന്‍റണി വ്യാ​പ​ക വി​മ​ർ​ശ​നം; ന്യാ​യീ​ക​രി​ച്ച്​ അ​നി​ൽ

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യി​ൽ ന​രേ​ന്ദ്ര മോ​ദി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കിയ ബി.​ബി.​സി ഡോ​ക്യു​മെ​ന്‍റ​റി​ക്കെ​തി​രെ കെ.​പി.​സി.​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​റും മു​തി​ർ​ന്ന നേ​താ​വ്​ എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​നു​മാ​യ അ​നി​ൽ കെ. ​ആ​ന്‍റ​ണി. ‘‘ബി.​ജെ.​പി​യോ​ട് വ​ലി​യ വി​യോ​ജി​പ്പു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​യി ബി.​​ബി.​സി​യു​ടെ കാ​ഴ്ച​പ്പാ​ടി​നെ ഇ​ന്ത്യ​ക്കാ​ർ കാ​ണു​ന്ന​ത്​ അ​പ​ക​ട​ക​ര​മാ​ണ്, അ​ത്​ ന​മ്മു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്‍റെ വി​ല​യി​ടി​ക്കു​മെ​ന്നാ​ണ്​ എ​ന്‍റെ പ​ക്ഷം. ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​റി​നു​കീ​ഴി​ലെ ബി.​ബി.​സി ചാ​ന​ലി​നും ഇ​റാ​ഖ്​ യു​ദ്ധ​ത്തി​ന്‍റെ ത​ല​ച്ചോ​റാ​യി പ്ര​വ​ർ​ത്തി​ച്ച ജാ​ക്ക്​ ​സ്​​ട്രോ​വി​നും ഇ​ന്ത്യ​യെ​ക്കു​റി​ച്ച തെ​റ്റാ​യ മു​ൻ​വി​ധി​യു​ടെ ദീ​ർ​ഘ​കാ​ല ച​രി​ത്ര​മു​ണ്ട്​’’ -അ​നി​ൽ ആ​ന്‍റ​ണി ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.

അ​നി​ലി​ന്‍റെ കാ​ഴ്ച​പ്പാ​ട്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ത​ള്ളി. പാ​ർ​ട്ടി​യു​ടെ അ​ഭി​പ്രാ​യ​മ​ല്ല, വ്യ​ക്​​തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടാ​ണെ​ന്ന്​ പാ​ർ​ട്ടി നേ​താ​ക്ക​ൾ വി​ശ​ദീ​ക​രി​ച്ചു. എന്നാൽ, നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി അ​നി​ൽ ആ​ന്‍റ​ണി പ്ര​തി​ക​രി​ച്ചു. തീ​ർ​ച്ച​യാ​യും ത​ന്‍റെ വ്യ​ക്​​തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ട്​ കോ​ൺ​ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യ​മ​ല്ല. കു​ടും​ബ​ത്തി​ൽ ആ​രു​ടേ​തു​മ​ല്ല. മോ​ദി​യും ബി.​ജെ.​പി​യും ശ​രി​യെ​ന്നോ, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്​ വി​ല​ക്കി​യ​ത്​ ശ​രി​യാ​യെ​ന്നോ, ഡോ​ക്യു​മെ​ന്‍റ​റി കാ​ണ​രു​തെ​ന്നോ അ​ല്ല ത​ന്‍റെ അ​ഭി​പ്രാ​യം.

ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ ഇ​ന്ത്യ​യു​ടെ ക​റു​ത്ത അ​ധ്യാ​യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യും പ​ര​മോ​ന്ന​ത കോ​ട​തി നി​യോ​ഗി​ച്ച പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​വും ചി​ല​തു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​നു മു​ക​ളി​ൽ ബി.​ബി.​സി​യെ പ്ര​തി​ഷ്ഠി​ക്കാ​നാ​വി​ല്ല. അ​ത്​ ഇ​ന്ത്യ​യെ​ന്ന രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തും. ബി.​ജെ.​പി​യോ​ടും സി.​പി.​എ​മ്മി​നോ​ടു​മെ​ല്ലാം കോ​ൺ​ഗ്ര​സി​നോ മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​ക​ൾ​ക്കോ വി​യോ​ജി​പ്പു​ക​ളു​ണ്ടാ​വും. അ​ത്​ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ​മാ​ണ്. എ​ന്നാ​ൽ, രാ​ജ്യ​താ​ൽ​പ​ര്യം അ​തി​നു മു​ക​ളി​ലാ​ണ്. ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യം ദേ​ശ​താ​ൽ​പ​ര്യ​ത്തി​ന്​ വി​രു​ദ്ധ​മാ​ക​രു​ത്.

സ്വ​ത​ന്ത്ര ഇ​ന്ത്യ ഇ​ന്ന്​ ബ്രി​ട്ട​നെ മ​റി​ക​ട​ന്നി​രി​ക്കു​ന്നു. അ​ത്​ ന​രേ​ന്ദ്ര മോ​ദി കാ​ര​ണ​മ​ല്ല. പ​തി​റ്റാ​ണ്ടു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ പ്ര​വ​ർ​ത്ത​നം വ​ഴി​യാ​ണ്. നാ​ട്ടു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ്​ ബ്രി​ട്ടീ​ഷു​കാ​ർ ഇ​വി​ടെ ആ​ധി​പ​ത്യം സ്ഥാ​പി​ച്ച​ത്. അ​വ​ർ​ക്ക്​ ഇ​പ്പോ​ഴും ഇ​ന്ത്യ​ക്കു​മേ​ൽ എ​ന്തോ മേ​ധാ​വി​ത്വ​മു​ണ്ടെ​ന്ന മ​ട്ടി​ലാ​ണ്​ പെ​രു​മാ​റ്റം. ന​മ്മു​ടെ ജ​നാ​ധി​പ​ത്യ, ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മേ​ൽ പ്ര​ത്യേ​കാ​വ​കാ​ശം ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന അ​വ​രു​ടെ മ​ട്ടും ഭാ​വ​വും അ​നു​വ​ദി​ച്ചു കൊ​ടു​ക്കാ​നാ​വി​ല്ല. അ​ത്​ അ​പ​ക​ട​ക​ര​വു​മാ​ണ്​ -അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു.

Tags:    
News Summary - BBC Documentary: Anil Antony's Stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.