തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ഡി.ജെ.എസ് വിശ്വാസികൾക്കൊപ്പമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. എൻ.ഡി.എ നടത്തുന്ന സെക്രേട്ടറിയേറ്റ് േലാങ് മാർച്ചിൽ ബി.ഡി.ജെ.എസ് പെങ്കടുക്കും.
വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി നടേശൻ എതിരല്ല. കൂടിയാലോചന ഇല്ലാതിരുന്നതിനാലാണ് സമരത്തെ അദ്ദേഹം എതിർത്തത്. വിധിയെ മറി കടക്കാൻ സർക്കാർ ഒാർഡിനൻസ് കൊണ്ടു വരണമെന്നും തുഷാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശൻ പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയിരുന്നു.
വിധിയെ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഹിന്ദു എന്ന പേരില്‍ സമരത്തിനിറങ്ങുന്നത് ശരിയല്ലെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ആചാരങ്ങള്‍ അനുഷ്ഠിക്കുകയും നിയമങ്ങള്‍ അനുസരിക്കുകയും വേണം. വിധി കര്‍മം കൊണ്ട് മറികടക്കുകയാണ് വേണ്ടതെന്നും തെരുവിലിറങ്ങി അക്രമം കാണിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.