ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്.എൻ.ഡി.പി യോഗത്തിെൻറ നിലപാട് 20ന് പ്രഖ്യാപിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചേര്‍ത്തലയിൽ എസ്.എൻ.ഡി.പി യോഗം കൗണ്‍സിലിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ താല്പര്യമനുസരിച്ച് തീരുമാനമെടുക്കാന്‍ യോഗം കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, പ്രസിഡൻറ് ഡോ. എം.എം. സോമന്, തിരുവനന്തപുരം കൗൺസിലര്‍ കെ.ആര്. പ്രസാദ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ കൗൺസിൽ ചുമതലപ്പെടുത്തി. പ്രവര്‍ത്തനത്തില്‍ സജി ചെറിയാന് അൽപം മുന്നിലാണ്. തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും ബി.ജെ.പി കോണ്‍ഗ്രസിനേക്കാള്‍ മുന്നിലെത്തിയിട്ടുണ്ട്. ബി.ഡി.ജെ.എസിെൻറ സമ്മര്‍ദതന്ത്രം പാളിയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്നായിരുന്നു മറുപടി. അതേസമയം ബി.ഡി.ജെ.എസ് ഇപ്പോഴും എൻ.ഡി.എയുടെ ഭാഗമാണെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസിെൻറ വോട്ട് ബി.ജെ.പി സ്ഥാനാർഥിക്കുതന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.