ആലപ്പുഴ: ബി.ജെ.പിയോട് പൊരുതി നേടിയ നാല് സീറ്റുകളിൽ യോഗ്യരായ സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയാതെ ബി.ഡി.ജെ.എസ് കുഴങ്ങുന്നു. തിരിച്ചും മറിച്ചും നോക്കിയിട്ടും അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് അപ്പുറം മറ്റൊരാളെ അവതരിപ്പിക്കാനാകുന്നില്ലെന്ന സ്ഥിതിയാണ്. തൃശൂരിൽ തുഷാറും ഇടുക്കിയിൽ ജില്ല വൈസ് പ്രസിഡൻറ് ഡോ.സോമനും സ്ഥാനാർഥിയാകുമെന്നാണ് ഒടുവിൽ ലഭിച്ച വിവരം.
കൂടാതെ ആറ്റിങ്ങൽ, ആലത്തൂർ സീറ്റുകളാണ് ബി.ജെ.പി കോർകമ്മിറ്റിയിൽ ബി.ഡി.ജെ.എസിന് ലഭിച്ച സീറ്റുകൾ. മുൻ ഡി.ജി.പി ടി.പി.സെൻകുമാർ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ ആറ്റിങ്ങലായിരിക്കും തെരഞ്ഞെടുക്കുക. അങ്ങനെയെങ്കിൽ പകരം പത്തനംതിട്ടയാകും ബി.ഡി.ജെ.എസ് ആവശ്യപ്പെടുക.
ബി.ഡി.ജെ.എസിന് അവതരിപ്പിക്കാൻ പറ്റിയ സ്ഥാനാർഥികളായിരുന്നു എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂനിയൻ പ്രസിഡൻറ് സുഭാഷ് വാസുവും പത്തനംതിട്ട യൂനിയൻ പ്രസിഡൻറ് പത്മകുമാറും. എന്നാൽ, ഇരുവരും യഥാക്രമം സ്പൈസസ് ബോർഡ് ചെയർമാൻ, െഎ.ടി.ഡി.സി ഡയറക്ടർ പദവി വഹിക്കുന്നതിനാൽ സ്ഥാനാർഥികളാകാനിടയില്ല. തൃശൂർ സീറ്റ് ബി.ഡി.ജെ.എസിന് കൈമാറുന്നത് ബി.ജെ.പി ഇഷ്ടപ്പെടുന്നില്ല. തുഷാർ വെള്ളാപ്പള്ളിയായതിനാലും മറ്റ്മണ്ഡലങ്ങളിൽ ഇൗഴവസമുദായത്തിെൻറ പിന്തുണ ലഭിക്കാനിടയുണ്ടെന്നതിനാലുമാണ് സമ്മതം മൂളിയത്.
ഇടുക്കിയിൽ മത്സരിപ്പിക്കാൻ ഉദ്ദേശിക്കുന്ന തൊടുപുഴ മൂലമറ്റം സ്വദേശിയും ആയുർവേദ ഡോക്ടറുമായ സോമൻ തൊടുപുഴ എസ്.എൻ.ഡി.പി യൂനിയൻ കൺവീനറായി നേരിട്ട് എത്തിയ ആളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.