അച്ഛന്റെയും രണ്ടാനമ്മയുടെയും മർദനത്തിൽ പരിക്കേറ്റ കുട്ടി

അച്ഛന്റെയും രണ്ടാനമ്മയുടെയും മർദനം; ആറാം ക്ലാസുകാരനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

മലപ്പുറം: നിസ്സാര കാര്യങ്ങൾക്ക് അച്ഛനും രണ്ടാനമ്മയും മർദനത്തിനിരയാക്കിയ കൊളത്തൂരിലെ ആറാം ക്ലാസുകാരനെ ചൈൽഡ് ലൈൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ കുട്ടിയെ മർദിക്കുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ നടത്തിയ അന്വേഷണത്തിൽ അച്ഛനും രണ്ടാനമ്മയും കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്ന് കണ്ടെത്തി.

ഭക്ഷണം മുഴുവൻ കഴിക്കാത്തതിനാൽ വായിൽ വടി ഉപയോഗിച്ച് കുത്താറുണ്ടെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മ അഞ്ചുവർഷം മുമ്പ് മരിച്ചതാണ്. സ്കൂൾ അധികൃതരുടെ സഹായത്തോടെ ചികിത്സ നൽകിയശേഷം കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

കുട്ടിയെ അച്ഛന്റെ മാതാപിതാക്കൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Beating by father and stepmother boy shifted to the shelter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.