തൃശൂർ: ഭാര്യയോടുള്ള വഴക്കുമൂലം പിതൃത്വത്തില്‍ സംശയിച്ച് മൂന്നു വയസ്സുള്ള മകളെ ശാരീരികമായി ഉപദ്രവിച്ച പിതാവിന് ഒന്നര വർഷം കഠിന തടവും 6000 രൂപ പിഴയും ശിക്ഷ. വലപ്പാട് ബീച്ചില്‍ ചാഴുവീട്ടില്‍ സുമേഷിനെയാണ് (36) തൃശൂർ ജില്ല സെഷന്‍സ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക പരിക്കേറ്റ കുട്ടിക്ക് നല്‍കാനാണ് വിധി. 2014 ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം. മദ്യപിച്ച് വന്നാല്‍ പ്രതി കുഞ്ഞിനോട് അച്ഛായെന്ന് വിളിക്കാന്‍ പറഞ്ഞ് പതിവായി ഉപദ്രവിക്കുമായിരുന്നു.
സംഭവദിവസം ഇത്തരത്തില്‍ മദ്യപിച്ചു വന്ന് ഭാര്യയുമായി വഴക്കിട്ട പ്രതി കുട്ടിയോട് അച്ഛാ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടു. പേടിമൂലം നിശ്ശബ്ദയായി നിന്ന കുട്ടിയെ സുമേഷ് പട്ടികവടികൊണ്ട് ഉപദ്രവിച്ച് പരിക്കേൽപിക്കുകയായിരുന്നു. തലക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടയാന്‍ ശ്രമിച്ച കുട്ടിയുടെ മാതാവിനും പരിക്കേറ്റിരുന്നു.
കരച്ചില് കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുട്ടിയെ വലപ്പാട് ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചതറിഞ്ഞാണ് പൊലീസ് സംഭവത്തില്‍ കേസെടുത്തത്. ഡിസംബര്‍ നാലിനാണ് പ്രതിയെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.