പുൽപള്ളി: വീടിനുമുന്നിലെ കണിക്കൊന്നയിൽ പൂക്കാലം വന്നതുപോലെ ചിത്രശലഭക്കൂട്ടം. കൂട്ടമായി എത്തിയ മഞ്ഞ ചിത്രശലഭങ്ങൾ കൗതുക കാഴ്ചയായി. പുൽപള്ളി എരിയപ്പള്ളി കൂവളത്തുംകാട്ടിൽ പൊന്നപ്പെൻറ വീടിനുമുന്നിലാണ് വർണംവിതറി ഇവയെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് കണിക്കൊന്ന മരത്തിൽ നിറയെ മഞ്ഞ നിറത്തിലുള്ള ചിത്രശലഭങ്ങളെ കണ്ടത്. ഒറ്റ നോട്ടത്തിൽ കൊന്ന പൂത്തുനിൽക്കുന്നതായി തോന്നും. മരത്തിലും ഇലകളിലും നിറയെ മുട്ടകളും കാണാം. ഇവ വരുംദിവസങ്ങളിൽ വിരിഞ്ഞ് കൂടുതൽ ചിത്രശലഭങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഞ്ഞപാപ്പാത്തി ഇനത്തിൽപെട്ട ശലഭങ്ങളാണ് ഇവയെന്ന് നാട്ടുകാർ പറഞ്ഞു. മുൻചിറകിന് അടിവശത്തായി കറുത്ത പൊട്ടുകളും കാണാം. പൂമ്പാറ്റക്കൂട്ടത്തെ കാണാൻ നിരവധി ആളുകൾ എത്തി. മഞ്ഞപ്പൂക്കൾ േപാലെ ഇങ്ങനെ പൂമ്പാറ്റ കൂട്ടം എത്തുന്നത് മുെമ്പാന്നും കണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.