തിരുവനന്തപുരം: സംസ്ഥാനത്ത് നാലു വർഷം ദൈർഘ്യമുള്ള ബിരുദ-ബി.എഡ് സംയോജിത കോഴ്സ് 2019-20 അധ്യയന വർഷം മുതൽ നടപ്പിലാക്കിയാൽ മതിയെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശം. കൗൺസിൽ ആസ്ഥാനത്ത് ചൊവ്വാഴ്ച ചേർന്ന സമിതിയുടെ ആദ്യയോഗമാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. നേരത്തേ അടുത്ത അധ്യയന വർഷം മുതൽ പുതിയ കോഴ്സ് നടപ്പാക്കാനായിരുന്നു കൗൺസിൽ മുന്നോട്ടുവെച്ച നിർദേശം. വിശദമായ പഠനം ആവശ്യമുള്ളതിനാൽ ധിറുതിപ്പെട്ട് കോഴ്സ് നടപ്പിലാക്കേണ്ടതില്ലെന്നാണ് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടത്.
സംയോജിത കോഴ്സ് നടപ്പാക്കാനുള്ള എൻ.സി.ടി.ഇ നിർദേശം തത്ത്വത്തിൽ അംഗീകരിച്ച യോഗം ഇതിെൻറ മുന്നോടിയായി നാലു സർവകലാശാലാ തലത്തിലും പ്രത്യേകം ശിൽപശാലകളും ചർച്ചകളും നടത്താനും തീരുമാനിച്ചു. നിലവിെല ബി.എഡ് പാഠ്യപദ്ധതിയുടെ പ്രശ്നങ്ങൾ സമിതി പ്രത്യേകം പഠന വിധേയമാക്കും. നാലു വർഷത്തെ സംയോജിത കോഴ്സ് ഏതു രൂപത്തിൽ നടപ്പിലാക്കും എന്നത് സംബന്ധിച്ച വിശദമായ റിപ്പോർട്ടും സമിതി സമർപ്പിക്കും. അഞ്ചു മാസംകൊണ്ട് സമിതി റിപ്പോർട്ട് സമർപ്പിക്കും. ഏപ്രിൽ 22, 23 തീയതികളിൽ എൻ.സി.ടി.ഇ ഡൽഹിയിൽ വിളിച്ച വി.സിമാരുടെയും എജുക്കേഷൻ ഡീനുമാരുടെയും യോഗത്തിലെ തീരുമാനങ്ങൾ കൂടി വന്നശേഷം നടപടികൾ തുടങ്ങാനാണ് വിദഗ്ധ സമിതി യോഗ തീരുമാനം.
യോഗത്തിൽ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, വിദഗ്ധ സമിതി അധ്യക്ഷൻ മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനിലെ പ്രഫ. അനിൽകുമാർ, അംഗങ്ങളായ കാസർകോട് കേന്ദ്രസർവകലാശാല എജുക്കേഷൻ വിഭാഗത്തിലെ പ്രഫ. കെ.പി. സുരേഷ്, വിവിധ സർവകലാശാല എജുക്കേഷൻ പഠന ബോർഡ് (യു.ജി) അധ്യക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.