കാസര്‍കോട്: ഭിക്ഷാടനത്തിനിടയിൽ 12 വയസ്സുകാരൻ വിശന്ന് തളർന്നുവീണു. മകനെ ഭിക്ഷയെടുപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. തമിഴ്നാട് സ്വദേശിനി മല്ലികയെയാണ് (55) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. കാസർകോട് നഗരത്തിൽ പഴയ ബസ്സ്റ്റാൻഡ് പരിസരത്താണ് മകനെ ഭിക്ഷയെടുക്കാൻ വിട്ടത്. ഇതിനിടയിൽ കുട്ടി ഭിക്ഷാപാത്രവുമായി തളർന്നുവീണു.
സമീപത്തുണ്ടായിരുന്ന ഒാേട്ടാ ഡ്രൈവർമാർ ഒാടിയെത്തി കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് വിശന്ന് തളർന്നാണ് വീണത് എന്ന് കണ്ടെത്തിയത്. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ടൗൺ പൊലീസിൽ പരാതി നൽകി. തുടർന്ന് ടൗൺ എസ്.െഎ അജിത്കുമാർ സ്ഥലത്തെത്തി മല്ലികയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇവർക്ക് മൂന്നു മക്കളാണുള്ളത്.
പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു കുട്ടികളെയാണ് പഴയ ബസ്സ്റ്റാൻഡില്‍ ഭിക്ഷാടനത്തിന് വിട്ടത്. ഇവരെ പരവനടുക്കത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി. രണ്ടു വയസ്സുള്ള കുഞ്ഞിനെയും മല്ലികയെയും കാഞ്ഞങ്ങാട് സബ്ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.