ഡിജിറ്റൽ നോമ്പ്: നോമ്പുകാലത്ത് വിശ്വാസികള്‍ മൊബൈല്‍ ഫോണും ടി.വി സീരിയലും വർജിക്കണമെന്ന് ആഹ്വാനം

ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ നോമ്പുകാലത്ത് മത്സ്യമാംസാദികള്‍ക്കൊപ്പം വിശ്വാസികള്‍ മൊബൈല്‍ ഫോണും ടി.വി സീരിയലുമെല്ലാം വര്‍ജിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോര്‍ജ് മഠത്തികണ്ടത്തില്‍ ആഹ്വാനം ചെയ്തു. യുവജനങ്ങളും കുട്ടികളും ഡിജിറ്റല്‍ നോമ്പ് ആചരിക്കുന്നതാണ് ഉത്തമമെന്നും മൊബൈല്‍ ഫോണിന്‍റെയും മറ്റും ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും ബിഷപ്പ് പറഞ്ഞു.

കാലാനുസൃതമായി നോമ്പിലും മാറ്റങ്ങളുണ്ടാകണമെന്നും നോമ്പ് കുടുംബങ്ങളുടെയും നാടിന്‍റെയും നന്മയ്ക്ക് അനുഗൃഹീതമാകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നോമ്പ് കാലത്തെ വിശ്വാസികൾക്കുള്ള സന്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്.

അമ്പത് ദിവസം നീളുന്ന വലിയ നോമ്പുകാലത്തിന് സമാപ്തി കുറിച്ചാണ് ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. ഇക്കാലത്ത് മത്സ്യ മാംസാദികളും മറ്റും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നതും പതിവാണ്. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒഴിവാക്കി ആശകളില്‍ നിന്ന് മുക്തിനേടുന്നതിന് വേണ്ടിയാണ് വിശ്വാസികള്‍ നോമ്പ് ആചരിക്കുന്നത്. തലമുറകള്‍ മാറുമ്പോള്‍ പഴയ നോമ്പുരീതി മാത്രം പിന്തുടര്‍ന്നാല്‍ പോരെന്നും നോമ്പ് കാലിക പ്രസക്തമാകണമെന്നും കോതമംഗലം രൂപത ആവശ്യപ്പെട്ടു.

Tags:    
News Summary - kothamangalam diocese asks believers to abstain from digital devices mobile phones and TV serials during Lent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.