കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് അഞ്ച് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. ആർ.പി.എഫും ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാൾ കല്യാണിനാഡിയ ബിദാൻപാലി സ്വദേശി മുഹമ്മദ് ജുൽഫിക്കർ ഷെയ്ക്കിനെയാണ് (53) അറസ്റ്റ് ചെയ്തത്.
മഞ്ചേരി ഭാഗത്തേക്ക് കഞ്ചാവ് കൊണ്ടുപോകുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. തിരൂരിൽ ഇറങ്ങാൻ ടിക്കറ്റ് എടുത്ത ഇയാളെ പാലക്കാട് മുതൽ റെയിൽവേ പൊലീസ് പിന്തുടരുന്നുണ്ടായിരുന്നു.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ എത്തിയയുടൻ ഒന്നാം പ്ലാറ്റ് ഫോമിൽ വെച്ച് കുറ്റിപ്പുറം എക്സൈസ് സംഘത്തിന്റെ സഹായത്തോടെ പിടികൂടിയായിരുന്നു.
കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ സാദിഖിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫിസർ മിനു രാജ്, വനിത സിവിൽ എക്സൈസ് ഓഫിസർ ശ്രീജ, ഡ്രൈവർ ഗണേശൻ എന്നിവരും ആർ.പി.എഫ് എ.എസ്.ഐ ഷിജു, ശശീന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ അശോക് എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.