മണ്ണിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു; ആശുപത്രിയിലേക്ക് മാറ്റി

കോട്ടയം: മറിയപ്പള്ളിയിൽ വീട് നിർമാണത്തിനിടെ മണ്ണിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ബംഗാൾ കൊൽക്കത്ത സ്വദേശി ശുശാന്തിനെയാണ് മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തത്. രക്ഷാപ്രവർത്തനം രണ്ട് മണിക്കൂർ നീണ്ടുനിന്നു. തൊഴിലാളിയുടെ ശരീരത്തിൽ ചെറിയ ചതവുകൾ മാത്രമാണുള്ളത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. വീട് നിർമാണത്തിനായാണ് മൂന്ന് തൊഴിലാളികൾ സ്ഥലത്തെത്തിയത്. മണ്ണ് നീക്കുന്നതിനിടെ സമീപത്തെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

എന്നാൽ, ഒരു തൊഴിലാളിയുടെ കഴുത്തുവരെ മണ്ണ് മൂടിപോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ, മണ്ണ് വീണ്ടും ഇടിഞ്ഞതിനാൽ തൊഴിലാളിയെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.

ഇതേതുടർന്ന് മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ചു. സമീപത്തെ മണ്ണുനീക്കിയാണ് തൊഴിലാളിയെ പുറത്തെടുത്തത്. തൊഴിലാളിക്ക് ക്ഷീണമകറ്റാൻ വെള്ളവും ഗ്ലൂക്കോസും നൽകിയിരുന്നു. 

Tags:    
News Summary - bengal native laborer was trapped in a landslide at Mariapally, Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.