'എഴുപതിയഞ്ച് വയസുള്ള കവിയെ പോലും ഭയക്കുന്ന ഭരണകൂടം, അയ്യയ്യേ നാണക്കേട്'

കൊച്ചി: ബി.ജെ.പിയെയും അമിത്​ ഷായെയും പരിഹസിച്ച്​ പോസ്​റ്റിട്ടെന്ന്​ ആരോപിച്ച്​ കവി സച്ചിദാനന്ദ​നെ​ ഫേസ്ബുക്ക്​ വിലക്കിയതിനെതിരെ എഴുത്തുകാരൻ ബെന്യാമിൻ. ഫേസ്ബുക്ക് വിലക്കിയാൽ ഉടൻ വായുവിൽ അലിഞ്ഞു പോകുന്ന വ്യക്തിയല്ല അദ്ദേഹം. സച്ചിദാനന്ദൻ ഇന്നോളം എഴുതിയ കവിതകളും ഉയർത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നാണ് ഇതിനർഥമെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഫേസ്ബുക്ക് വിലക്കിയാൽ ഉടൻ വായുവിൽ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷ്. അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയർത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചിൽ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നർത്ഥം.
എഴുപതിയഞ്ച് വയസുള്ള ഒരു കവിയെ പോലും ഭയക്കുന്ന ഭരണകൂടം.
അയ്യയ്യേ നാണക്കേട്.

Tags:    
News Summary - Sachidanandan, Benyamin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.