ഐസക്കിനെ മാറ്റിയത് പിണറായിയുടെ അറിവോടെ എന്ന് ബർലിൻ

കണ്ണൂർ: സി.പി.എമ്മിൽ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായർ. സ്ഥാനാർഥികളെ അടിച്ചേൽപ്പിക്കുന്നതിനാലാണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നത്. ഇത് തെരഞ്ഞെടുപ്പിൽ പ്രവർത്തകരുടെ വോട്ട് കുറയാൻ ഇടയാക്കും. പിണറായി വിജയൻ അറിയാതെ സി.പി.എം സ്ഥാനാർഥികളെ തീരുമാനിക്കില്ലെന്നും ബർലിൻ ചൂണ്ടിക്കാട്ടി.

പി. ജയരാജന് സീറ്റ് നൽകാത്തതിലും പ്രവർത്തകർക്ക് അമർഷമുണ്ട്. പാർട്ടിക്കായി ത്യാഗം ചെയ്തയാളെ ഒഴിവാക്കുന്നത് ശരിയല്ല. ഡോ. തോമസ് ഐസക്കിനെയും ജി. സുധാകരനെയും ഒഴിവാക്കരുതായിരുന്നു. സീറ്റ് നിഷേധിച്ചതിന്‍റെ ഉത്തരവാദിത്തം പിണറായി വിജയനാണെന്നും ബർലിൻ കുറ്റപ്പെടുത്തി.

ജില്ലാ കമ്മിറ്റികൾ നിർദേശിക്കുന്ന സ്ഥാനാർഥികളെ അംഗീകരിക്കണം. അല്ലാതെ മുകളിൽ നിന്ന് കെട്ടിയിറക്കരുത്. പിണറായി സർക്കാറിന്‍റെ മികവിൽ സംസ്ഥാനത്ത് ഭരണതുടർച്ച ഉറപ്പാണെന്നും ബർലിൻ കുഞ്ഞനന്തൻ നായർ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Berlin kunjananthan nair attack to Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.