വില കൂടിയ മദ്യം തെരഞ്ഞെടുത്ത് പണം നൽകാതെ മുങ്ങുന്ന യുവാവിനെതിരെ പരാതിയുമായി ബിവറേജസ് അധികൃതർ

പാലക്കാട്: ജില്ലയിലെ പ്രീമിയം മദ്യ വിൽപന കേന്ദ്രത്തിൽനിന്ന് യുവാവ് വില കൂടിയ മദ്യം കവർന്നതായി പരാതി. സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ യുവാവിന്റെ പേരില്‍ കേസെടുത്ത് സൗത്ത് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് തിരക്കുള്ള വിവിധ ദിവസങ്ങളിലായെത്തി ഇയാൾ കവർന്നതെന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയിൽ പറയുന്നു. 

മദ്യത്തിന്റെ തരം നോക്കി, വില നോക്കി, ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത്, പിന്നീട് ബില്‍ നല്‍കിയാല്‍ മതിയെന്നതാണ് പ്രീമിയം കൗണ്ടറിന്റെ പ്രത്യേകത. ഇതനുസരിച്ച് മദ്യം നോക്കിയെടുത്തതിന് പിന്നാലെ ഫോണില്‍ സംസാരിച്ചുകൊണ്ട് യുവാവ് മുങ്ങുകയാണെന്നാണ് പരാതി. സമാന രീതിയിലുള്ള മദ്യക്കടത്ത് യുവാവ് പലപ്പോഴായി ചെയ്തിരുന്നുവെന്ന് ബവ്റിജസ് ജീവനക്കാര്‍ പറയുന്നു. വിലകൂടിയ മദ്യം നഷ്ടപ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് കണക്കിലും എണ്ണത്തിലും വ്യത്യാസം ക​ണ്ടത്. ഇതുവഴി ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായി ജീവനക്കാര്‍ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യം ലഭ്യമായ സാഹചര്യത്തിൽ യുവാവിനെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Beverages complaint against the youth stealing liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.