ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഡൽഹിയിലെത്തിയ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമീഷന്റെ വിജയപത്രം പ്രിയങ്കക്ക് കൈമാറി. വോട്ടർമാർക്ക് നന്ദി അറിയിക്കാനായി പ്രിയങ്ക ശനിയാഴ്ച വയനാട്ടിലെത്തും.
എം.എല്‍.എമാരായ ടി.സിദ്ദീഖ്, എ.പി.അനില്‍കുമാര്‍, പി.കെ.ബഷീര്‍, ഐ.സി. ബാലകൃഷ്ണൻ, വയനാട്, കോഴിക്കോട്, മലപ്പുറം ഡി.സി.സി പ്രസിഡന്റുമാർ, തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിനിധികളുമടങ്ങിയ സംഘമാണ് വയനാട് മുൻ എം.പിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പ്രിയങ്കക്ക് വിജയ പത്രം കൈമാറിയത്.
സത്യപ്രതിജ്ഞാ ചടങ്ങിലും ഇവർ പങ്കെടുക്കും. വയനാട്ടിലെ വിജയപത്രം സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മൂല്യങ്ങളുടെയും കൂടി പ്രതീകമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ കേന്ദ്രസഹായത്തെക്കുറിച്ച് പ്രിയങ്ക പ്രതിനിധി സംഘവുമായി ചര്‍ച്ച ചെയ്തു. വിഷയം ലോക്സഭയിൽ ഉടൻ ഉന്നയിക്കുമെന്ന് പ്രിയങ്ക അറിയിച്ചു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി എം.പി ശനിയാഴ്ച വയനാട്ടിലെത്തുമെന്ന് കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളെ കണ്ട ടി.സിദ്ദീഖ് പറഞ്ഞു. ഉരുൾപൊട്ടലിൽ കേന്ദ്ര സഹായത്തിനായി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.