സം​ഘ​ർ​ഷം വ്യാ​പ​ക​മാ​കു​ന്നു; മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ൾ മാ​റ്റു​ന്ന​ത്​ ത​ൽ​ക്കാ​ലം  നി​ർ​ത്തി; ന​ട​പ​ടി ഇ​നി അ​തീ​വ ര​ഹ​സ്യം 

കൊച്ചി: സംസ്ഥാനത്താകെ എതിർപ്പ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതിന് എക്സൈസ് വകുപ്പ് രഹസ്യ തന്ത്രം മെനയുന്നു. എതിർപ്പ് മറികടന്ന് മദ്യശാലകളുടെ പ്രവർത്തനം സുഗമാക്കാനുള്ള ഇൗ നീക്കം സർക്കാർ നിർദേശ പ്രകാരമാണ്. ഇതി​െൻറ ഭാഗമായി ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവിൽപനശാലകൾ മാറ്റുന്ന നടപടി ബിവറേജസ് കോർപറേഷൻ താൽക്കാലികമായി മരവിപ്പിച്ചു. മാറ്റാൻ സാവകാശം ചോദിച്ച് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ തീർപ്പ് കൽപിക്കുന്നതുവരെയാണിത്. അതേസമയം, നടപടി രഹസ്യമായി തുടരുകയും ചെയ്യും. െപാലീസ് സംരക്ഷണമുണ്ടായിട്ടും മദ്യവിൽപനശാലകൾ മാറ്റുന്നത് മിക്ക സ്ഥലങ്ങളിലും സംഘർഷത്തിൽ കലാശിക്കുന്നത് സർക്കാറിനെ പ്രതിസന്ധിയിലാക്കുകയാണ്. വലിയ തോതിലെ എതിർപ്പും പ്രക്ഷോഭങ്ങളിൽ പങ്കാളിത്തം വർധിക്കുന്നതും സമരങ്ങളെ കർശനമായി നേരിടുന്നതിന് തടസ്സമാണ്. 

ബിവറേജസ് ഒൗട്ട്ലറ്റുകൾക്കായി കെട്ടിടങ്ങൾ കണ്ടെത്തുന്ന നടപടി അതീവ രഹസ്യമായി ചെയ്യാനാണ് എക്സൈസ് കമീഷണറുടെ നിർദേശം. മൂന്നിലേറെ കെട്ടിടങ്ങൾ കണ്ടുവെച്ചശേഷം ഉടമകൾ പരസ്പരം അറിയാതെ ഇവയിലൊന്നി​െൻറ ഉടമയുമായി രഹസ്യ ഉടമ്പടിയുണ്ടാക്കുകയും കട സജ്ജമായശേഷം മാത്രം പുറത്തറിയുന്ന രീതിയിൽ മാറ്റം നടപ്പാക്കാനുമാണ് തീരുമാനം. കടമാറ്റവും േലാഡ് ഇറക്കലും അടക്കം കാര്യങ്ങൾ ഇടത് ട്രേഡ് യൂനിയൻ നേതാക്കളുമായി ആലോചിച്ചുറപ്പിച്ച് സാധ്യമാക്കാനും നിർദേശമുണ്ട്. കെട്ടിടങ്ങൾക്ക് ഉയർന്ന വാടക വാഗ്ദാനം ചെയ്താൽ ഉടമയുടെ സഹായത്തോടെ വിവരം രഹസ്യമാക്കിവെക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കൂടിയ തുകക്ക് മുറിയെടുക്കാൻ കമീഷണറിൽനിന്ന് നിർദേശവും കിട്ടിയിട്ടുണ്ട്. കട തുറക്കുന്നതോടെ െപാലീസ് സംരക്ഷണം ഉറപ്പാക്കാമെന്നും തുറന്ന ശേഷമുള്ള സമരങ്ങളെ നിയമപരമായി നേരിടാനാകുമെന്നുമാണ് കണക്കുകൂട്ടൽ.  മദ്യശാലകൾ മാറ്റുന്നതിന് സമയം നീട്ടിച്ചോദിച്ചുള്ള ഹരജിയിൽ സുപ്രീംകോടതി തീർപ്പുകൽപിക്കുന്നത് ഇൗമാസം 27നാണ്. ബിയർ-വൈൻ പാർലറുകളും ഹോട്ടലുകളും മാറ്റുന്ന കാര്യത്തിലും കോടതിവിധിക്ക് ശേഷെമ തീരുമാനമാകൂ. മദ്യവില്‍പനശാലകള്‍ മാറ്റുന്നതിന് സുപ്രീംകോടതി നല്‍കിയ സമയപരിധി തീരാന്‍ ഒരാഴ്ചകൂടി മാത്രമാണുള്ളത്. െബവ്കോയുടെ 155 എണ്ണവും കൺസ്യൂമർ ഫെഡി​െൻറ 29 എണ്ണവുമാണ് ഇനി മാേറ്റണ്ടത്.  സുപ്രീംകോടതി വിധി എതിരായാൽ നിലവിലുള്ളവയുടെ പ്രവർത്തനം നിർത്തിവെക്കും. അതിന് ശേഷം സ്ഥലം കിട്ടുന്നമുറക്ക് ഇവ മാറ്റിസ്ഥാപിക്കും. 

Tags:    
News Summary - beverages outlets in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.