കൊച്ചി: യു ട്യൂബിൽ അശ്ലീലം പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്തയാളെ മർദിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുെട മുൻകൂർ ജാമ്യഹരജി ഹൈകോടതി വിധിപറയാൻ മാറ്റി. മുൻകൂർ ജാമ്യത്തെ എതിർത്ത്, മർദനമേറ്റ വിജയ് പി. നായർ നൽകിയ കക്ഷിചേരൽ ഹരജിയിലും സിംഗിൾ െബഞ്ച് വാദം കേട്ടു. നവംബർ രണ്ടിന് വിധി പറഞ്ഞേക്കും.
നിയമം കൈയിലെടുക്കുന്ന പ്രവൃത്തിയാണ് പ്രതികളിൽ നിന്നുണ്ടായതെന്ന് വെള്ളിയാഴ്ചയും കോടതി വാക്കാൽ പറഞ്ഞു. നിയമവാഴ്ചയിൽ ഹരജിക്കാർക്ക് വിശ്വാസമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ ആരെങ്കിലും ഇറങ്ങി പുറപ്പെടേണ്ടതുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ, എങ്കിൽ അതിനുള്ള പ്രത്യാഘാതം നേരിടാനും തയാറാകണമെന്നും ജയിലിൽ പോകാൻ വിമുഖത കാട്ടരുതെന്നും കോടതി വാക്കാൽ പറഞ്ഞു.
ഒത്തുതീർപ്പ് ചർച്ചക്ക് വിളിച്ചതുകൊണ്ടാണ് താമസ സ്ഥലത്തേക്ക് പോയതെന്ന് ഹരജിക്കാർ പറഞ്ഞെങ്കിലും താൻ വിളിച്ചില്ലെന്നായിരുന്നു വിജയ് പി. നായരുടെ അഭിഭാഷകെൻറ വാദം. തുടർന്നാണ് ഹരജി വിധി പറയാൻ മാറ്റിയത്. തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ മുൻകൂർ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.