Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു ട്യൂബറെ​ മർദിച്ച...

യു ട്യൂബറെ​ മർദിച്ച കേസ്​ ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യഹരജി മാറ്റി

text_fields
bookmark_border
യു ട്യൂബറെ​ മർദിച്ച കേസ്​ ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യഹരജി മാറ്റി
cancel

കൊ​ച്ചി: യു ​ട്യൂ​ബി​ൽ അ​ശ്ലീ​ലം പ​റ​ഞ്ഞ് വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്ത​യാ​ളെ മ​ർ​ദി​ച്ച കേ​സി​ൽ ഡ​ബ്ബി​ങ്​ ആ​ർ​ട്ടി​സ്​​റ്റ്​ ഭാ​ഗ്യ​ല​ക്ഷ്മി, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​രു​െ​ട മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി വി​ധി​പ​റ​യാ​ൻ മാ​റ്റി. മു​ൻ​കൂ​ർ ജാ​മ്യ​ത്തെ എ​തി​ർ​ത്ത്,​ മ​ർ​ദ​ന​മേ​റ്റ വി​ജ​യ് പി. ​നാ​യ​ർ ന​ൽ​കി​യ ക​ക്ഷി​ചേ​ര​ൽ ഹ​ര​ജി​യി​ലും സിം​ഗി​ൾ ​െബ​ഞ്ച്​ വാ​ദം കേ​ട്ടു. ന​വം​ബ​ർ ര​ണ്ടി​ന്​ വി​ധി പ​റ​ഞ്ഞേ​ക്കും.

നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് പ്ര​തി​ക​ളി​ൽ നി​ന്നു​ണ്ടാ​യ​തെ​ന്ന് വെ​ള്ളി​യാ​ഴ്​​ച​യും കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു. നി​യ​മ​വാ​ഴ്ച​യി​ൽ ഹ​ര​ജി​ക്കാ​ർ​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നാ​ണ്​ ഇ​ത്​ സൂ​ചി​പ്പി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ ആ​രെ​ങ്കി​ലും ഇ​റ​ങ്ങി പു​റ​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന്​ ഹ​ര​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ, എ​ങ്കി​ൽ അ​തി​നു​ള്ള പ്ര​ത്യാ​ഘാ​തം നേ​രി​ടാ​ന​ും ത​യാ​റാ​ക​ണ​മെ​ന്നും ജ​യി​ലി​ൽ പോ​കാ​ൻ വി​മു​ഖ​ത കാ​ട്ട​രു​തെ​ന്നും കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു.

ഒ​ത്തു​തീ​ർ​പ്പ്​ ച​ർ​ച്ച​ക്ക്​ വി​ളി​ച്ച​തു​കൊ​ണ്ടാ​ണ്​ താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​യ​തെ​ന്ന്​ ഹ​ര​ജി​ക്കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും താ​ൻ വി​ളി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു വി​ജ​യ് പി. ​നാ​യ​രു​ടെ അ​ഭി​ഭാ​ഷ​ക​െൻറ വാ​ദം. തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ മ​​​ു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhagyalakshmiyoutuber beatenanticipatory bail plea
News Summary - Bhagyalakshmi's anticipatory bail plea postponed
Next Story