നെടുമ്പാശേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണമേർപ്പെടുത്തുന്നതിനാൽ നാളെയും മറ്റന്നാളും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരുന്നവർ നേരത്തെ പുറപ്പെടണമെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.
- 21, 22 തീയതികളില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് വശത്തുള്ള ട്രാക്ക് ഭാരത് ജോഡോ യാത്രക്കായി നീക്കിവെക്കും. ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കിഴക്ക് ഭാഗത്തെ ട്രാക്കിലൂടെ പോകണം
- എറണാകുളം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന കണ്ടയ്നർ ലോറി, ഹെവി വെഹിക്കിൾസ് തുടങ്ങിയ ദീര്‍ഘദൂര വാഹനങ്ങളും മറ്റും ഇടപ്പള്ളിയില്‍ നിന്നും തിരിഞ്ഞ് ചേരാനല്ലൂര്‍-വരാപ്പുഴ – നോര്‍ത്ത് പറവൂര്‍ വഴി (ദേശീയപാത-544 ) കൊടുങ്ങല്ലൂര്‍ -തൃശൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.
- തൃശൂര്‍/അങ്കമാലിയില്‍ നിന്നും തെക്ക് ഭാഗത്തേക്ക് വരുന്ന കണ്ടയ്നർ ഉള്‍പ്പടെയുള്ള എല്ലാ ഭാരവാഹനങ്ങളും അങ്കമാലി സിഗ്നല്‍ ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് കാലടി, പെരുമ്പാവൂര്‍ വഴി തെക്കോട്ട് പോകേണ്ടതാണ്.
- ഭാരത് ജോഡോ യാത്രക്ക് വരുന്ന ആളുകളെ ഇറക്കിയ ശേഷം എല്ലാ വാഹനങ്ങളും ആലുവ മണപ്പുറത്ത് പാര്‍ക്ക് ചെയ്യണം.
- 20ന് വൈകീട്ട് മുതല്‍ തൃശൂരില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന കണ്ടയ്നർ ഉള്‍പ്പടെയുള്ള എല്ലാ ഭാരവാഹനങ്ങളും കറുകുറ്റി ഭാഗത്ത് മറ്റു വാഹനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കാത്ത രീതിയില്‍ സൗകര്യപ്രദമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യണം.
- 21 ന് വൈകീട്ട് അഞ്ചുമണിക്ക് ശേഷം യു.സി കോളജ് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല. ഈ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ആലങ്ങാട്-മാളികംപീടിക - തടിക്കക്കടവ് പാലം-ചെങ്ങമനാട് വഴി അത്താണിയില്‍ എത്തി യാത്ര തുടരാവുന്നതാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.