ഭോപ്പാൽ സ്വീകരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന തരംതാണതെന്ന്​ കുമ്മനം

തിരുവനന്തപുരം: ഭോപ്പാലിലെ സ്വീകരണ പരിപാടി ഉപേക്ഷിച്ച് മടങ്ങിയതിന് ശേഷം ബി.ജെ.പിയേയും ആര്‍.എസ്.എസിനെയും കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രസ്താവന തരംതാണതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്​ബുക്ക്​ പോസിലൂടെയാണ്​ കുമ്മനത്തി​െൻറ പ്രതികരണം.

സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഏതോ സംഘടന പ്രതിഷേധിക്കാന്‍ ഇടയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് അറിഞ്ഞപ്പോള്‍ പരിപാടി ഉപേക്ഷിക്കാന്‍ തയ്യാറായത് പിണറായി വിജയന്‍ തന്നെയാണ്. പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം വീണ്ടും പൊലീസ് ബന്ധപ്പെട്ടെങ്കിലും പരിപാടി ഉപേക്ഷിച്ചു മടങ്ങുകയാണെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയതെന്നും കുമ്മനം ഫേസ്​ബുക്ക്​ പോസ്റ്റില്‍ പറയുന്നു.

 അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ രാഷ്ട്രീയ എതിരാളികളെ കൊന്നു തള്ളുന്ന സി.പി.എം ശൈലി മറ്റൊരു സംസ്ഥാനത്തും നിലവിലില്ല. എന്നിട്ടും ചെറിയ ഒരു കരിങ്കൊടി പ്രകടനത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെ ജനങ്ങളെ മുഴുവൻ പിണറായി അടച്ചാക്ഷേപിക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണരൂപം

Full View
Tags:    
News Summary - bhopal insident: Pinarayi blames whole BJP and RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.