ബിബിൻ വധം: ഗൂഢാലോചന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ഒരാൾ കൂടി അറസ്റ്റിൽ. ചങ്ങരംകുളം കോക്കൂർ കോഴിക്കര വളപ്പിൽ മുഹമ്മദ് ഹസൻ(26)ആണ് അറസ്റ്റിലായത്.  കേസിൽ 10ാം പ്രതിയാണ് ഇയാൾ. ഹസൻ ചങ്ങരംകുളത്ത് നടത്തിയിരുന്ന ഷാ ടൂർസ് ആൻഡ് ട്രാവൽസിൽ ഗൂഢാലോചനക്കായി വിവിധ പ്രതികൾ ഒത്തുചേർന്നതായി കണ്ടെത്തിയെന്നും ട്രാവൽസി​​​െൻറ പേരിലുള്ള സിം കാർഡാണ് കേസിലെ മൂന്നാം പ്രതി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. 

കൊലപാതകത്തിന് ശേഷം ഈ സിം പ്രവർത്തന രഹിതമാണ്. പരിശോധനക്ക് ശേഷം ട്രാവൽസ് പൊലീസ് അടച്ചുപൂട്ടി. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് 
രേഖപ്പെടുത്തുകയായിരുന്നു.

എസ്.ഡി.പി.ഐ പ്രവർത്തകനായ മുഹമ്മദ് ഹസൻ പാർട്ടിയുടെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രഭാഷകൻ കൂടിയാണെന്നും പൊലീസ് വ്യക്തമാക്കി. തിരൂർ കോടതിയിൽ ഹാജരാക്കി ഹസനെ റിമാൻഡ് ചെയ്തു. പിന്നീട് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. 

Tags:    
News Summary - Bibin Murder Case One More Arrested Conspiracy case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.