തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ, കൺസ്യൂമർ ഫെഡ് വിദേശമദ്യ ഔട്ട്ലെറ്റുകളി ൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്. സർക്കാറിനെയും ഉപഭോക്താക്കളെയും ജീവനക്കാർ ഒരുപോലെ കബളിപ്പിക്കുകയാണെന്ന് പരിശോധനയിൽ തെള ിഞ്ഞു. ഔട്ട്ലെറ്റ് ഉദ്യോഗസ്ഥർ ഉപഭോക്താക്കളിൽനിന്ന് അധിക തുക ഈടാക്കുന്നതായും ക മീഷൻ കുറവ് ലഭിക്കുന്ന മദ്യം സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിദ്ധര ിപ്പിക്കുന്നതായും കണ്ടെത്തി.
കമീഷൻ കൂടുതൽ ലഭിക്കുന്ന മദ്യം മാത്രം വിൽക്കുക, വില ക ൂടിയ മദ്യ ബ്രാൻഡുകൾ പൊട്ടിയതായി കാണിച്ച് കരിഞ്ചന്ത വഴി വിൽക്കുക, ചെറുകിട കച്ചവടക്കാർക്ക് കൂടുതൽ മദ്യം വിലക്ക് നൽകുക എന്നീ ക്രമക്കേടുകൾ കണ്ടെത്തി. ബിൽ തുക വ്യക്തമാകാത്ത തരത്തിൽ പഴയ ടോണർ ഉപയോഗിച്ച് പ്രിൻറ്ചെയ്യുക, തുക പ്രിൻറ് ചെയ്ത ഭാഗം കീറിക്കളഞ്ഞ് കൂടുതൽ തുക ഈടാക്കുക, ന്യൂസ് പേപ്പറിൽ മദ്യം പൊതിഞ്ഞ് നൽകാതെ ന്യൂസ് പേപ്പർ വാങ്ങാനെന്ന പേരിൽ തുക എഴുതിെയടുക്കുക എന്നിവയും വ്യാപകമാണ്. തിങ്കളാഴ്ച വൈകുന്നേരം മുതൽ രാത്രി വൈകുന്നതു വരെ 62 വിദേശമദ്യ ഔട്ട്ലെറ്റുകളിലാണ് ഒരേസമയം വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയിൽ പകുതിയോളം ഔട്ട്ലെറ്റുകളിലും വിറ്റുപോയ മദ്യത്തിെൻറ വിലയെക്കാൾ കാഷ്കൗണ്ടറിലുള്ള തുകയിൽ 1,12,000 ഒാളം രൂപ കുറവായിരുന്നു. ഇവിടങ്ങളിൽ ശേഖരിക്കുന്ന പണം ഒൗട്ട്ലെറ്റുകളുടെ പരിസരത്ത് ഒളിപ്പിക്കുകയാണ്. ഇപ്രകാരം വിവിധ ഔട്ട്ലെറ്റുകളുടെ പരിസരത്ത് ഒളിപ്പിച്ച 33,000ൽ പരം രൂപയും വിജിലൻസ് പിടിച്ചെടുത്തു.
മിന്നൽ പരിശോധനയിൽ 10 ഔട്ട്ലെറ്റുകളിെല കാഷ്കൗണ്ടറിൽ കാണപ്പെട്ട തുക മദ്യം വിറ്റ തുകയെക്കാൾ 13,000ലേറെ രൂപ കൂടുതലായിരുന്നു. തൊടുപുഴ ഔട്ട്ലെറ്റിൽ സെയിൽസ്കൗണ്ടറിൽ നിന്ന ഉദ്യോഗസ്ഥരിൽനിന്ന് കണക്കിൽപെടാത്ത 19,630 രൂപയും തിരുവനന്തപുരം ഉള്ളൂർ ഔട്ട്ലെറ്റിലെ മാനേജരിൽനിന്ന് 11,900 രൂപയും ഉൾപ്പെടെ 43,000 ത്തോളം രൂപ പിടികൂടി.
പത്തനംതിട്ട പുളിക്കീഴ് ഔട്ട്ലെറ്റിലെ കാഷ്കൗണ്ടറിൽ 15,303 രൂപയുടെ കുറവും ഇടുക്കി കട്ടപ്പന ഔട്ട്ലെറ്റിൽ 13,250 രൂപയുടെ കുറവും ഒറ്റപ്പാലത്ത് 10,578 രൂപയുടെ കുറവും തൃശൂർ മുല്ലശ്ശേരിയിൽ 8097 രൂപയുടെ കുറവും കണ്ടെത്തി. ആലപ്പുഴ പുന്നംമൂട് ഔട്ട്ലെറ്റിനകത്തും പരിസരത്തും ഒളിപ്പിച്ച 28,790 രൂപയും വിജിലൻസ് കണ്ടെത്തി. എന്നാൽ, ഇതേ ഔട്ട്ലെറ്റിലെ കാഷ്കൗണ്ടറിൽ 4100 രൂപയുടെ കുറവും ശ്രദ്ധയിൽപെട്ടു .
കൊല്ലം പുലമൺ ഔട്ട്ലെറ്റിൽ ദിവസം തോറും എഴുതി പരിപാലിക്കേണ്ട കാഷ് ബുക്ക് കഴിഞ്ഞമാസം അഞ്ചിനുശേഷം രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം ഉള്ളൂർ ഔട്ട്ലെറ്റിൽ കാഷ് ബുക്ക് രജിസ്റ്ററിന് പകരം നോട്ട് ബുക്കിലാണ് വരവ്-ചെലവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഉപ്പിടാംമൂട് ഔട്ട്ലെറ്റ് ഉൾപ്പെടെ നിരവധി ഔട്ട്ലെറ്റുകളിൽ മേലുദ്യോഗസ്ഥർ ആരും കാഷ്ബുക്ക് പരിശോധിക്കുന്നില്ലെന്നും കണ്ടെത്തി. വിശദ റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ എസ്. അനിൽ കാന്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.