കോട്ടയം: നീണ്ട ഇടവേളക്കുശേഷം ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി കോട്ടയത്തെ ബന്ധുവീട്ടിലെത്തി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷയാത്രയുടെ കോട്ടയത്തെ സ്വീകരണപരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ സുശീൽകുമാർ മോദി ഭാര്യ ജസിയുടെ പിതൃസഹോദരീപുത്രി ജോയിസിെൻറയും ഭർത്താവ്, സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടെ ഇളയപുത്രൻ ജോണിയുടെയും (രാജൻ വർക്കി) വടവാതൂർ മാധവൻപടിയിലെ പെരുഞ്ചേരിൽ വീട്ടിലാണ് എത്തിയത്. മുക്കാൽ മണിക്കൂർ കുടുംബവിശേഷങ്ങൾ പങ്കിട്ടാണ് മടങ്ങിയത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് വീട്ടിലെത്തിയ സുശീൽകുമാറിനൊപ്പം ൈപ്രവറ്റ് സെക്രട്ടറിയും ബി.ജെ.പി നേതാവും മാത്രമാണുണ്ടായിരുന്നത്. അകമ്പടിസേവിച്ചെത്തിയ പൊലീസ് വാഹനം വീടിനുപുറത്ത് കിടന്നു. ഉപമുഖ്യമന്ത്രിയായശേഷം ആദ്യമായി എത്തിയ സുശീൽകുമാറിെന കുടുംബാംഗങ്ങൾ ഹൃദയപൂർവം വരവേറ്റു.
കേരളത്തിെൻറ നാടൻ പലഹാരങ്ങളായ വട്ടയപ്പം, ഉഴുന്നുവട, ഏത്തക്കാപ്പം തുടങ്ങിയവയാണ് അദ്ദേഹത്തിനായി വീട്ടുകാർ ഒരുക്കിയത്. പാർട്ടി പരിപാടിയായതിനാൽ ഭാര്യ ജസിയെ ഒപ്പം കൂട്ടിയിരുന്നില്ല. ധനമന്ത്രികൂടിയായ സുശീൽകുമാർ കേരളത്തെക്കുറിച്ച് നല്ല അഭിപ്രായവും പങ്കിട്ടു. കേരളത്തിലെ ഗ്രാമങ്ങൾപോലും ബിഹാറിലെ പട്ടണത്തിന് തുല്യമാണ്. പ്രകൃതിഭംഗിയിൽ നിറഞ്ഞുനിൽക്കുന്ന കേരളത്തിലെ ടൂറിസവും വിദ്യഭ്യാസമ്പന്നരായ ആളുകളുടെ പെരുമാറ്റവും ഏറെ ആകർഷിെച്ചന്നും അദ്ദേഹം പറഞ്ഞു.
ജസിയുടെ പിതൃസഹോദരീമക്കളായ ജേക്കബ് റസ്കിൻ, ഡെയ്സി മാത്യു, ലീലാമ്മ തോമസ്, ടോമി എന്നിവരും മരുമക്കളായ ബേബിച്ചൻ, ജോണി എന്നിവരും സുശീൽകുമാർ മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു. രണ്ടുദിവസത്തെ കേരളസന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ ഏഴിന് നെടുമ്പാശ്ശേരിയിൽനിന്ന് ബിഹാറിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.