പക്ഷിപ്പനി പ്രതിരോധത്തിനായി കൈകോർത്ത്​ യൂത്ത്​ലീഗ്​ വൈറ്റ്​ ഗാർഡ്​

പരപ്പനങ്ങാടി: പക്ഷിപ്പനി സ്ഥിരീകരിച്ച പരപ്പനങ്ങാടി നഗരസഭയിലെ പാലത്തിങ്കൽ പ്രദേശത്ത് മാതൃക പ്രവർത്തനവുമായി യൂത്ത്​ലീഗ്​ വൈറ്റ്​ ഗാർഡ്​. അണുവിമുക്തമാക്കുന്നതിനു വേണ്ടിയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾക്കൊപ്പം വൈറ്റ് ഗാർഡ്​ അംഗങ്ങളും സജീവമായി.

തിരൂരങ്ങാടി മണ്ഡലം ക്യാപ്റ്റൻ അസീസ് കൂളത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വൈസ് ക്യാപ്റ്റൻ മുസ്തഫ പെരുമണ്ണ, ജംഷീർ പരപ്പനങ്ങാടി, ജാഫർ അറ്റത്തങ്ങാടി, സഹൽ ഓടക്കൽ, ശിഹാബ് കാട്ടകത്ത് എന്നിവരുമുണ്ടായിരുന്നു.

പാലത്തിങ്കലിൽ വീടിനോട് ചേർന്ന് നടത്തുന്ന ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തിരുന്നു. ഇവയുടെയും പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തിയ പക്ഷിയുടെയും സാമ്പിളുകൾ ഭോപ്പാലിൽ പരിശോധനക്ക് അയച്ചിരുന്നു. മൂന്ന് സാമ്പിളുകൾ പരിശോധിച്ചതിൽ രണ്ടെണ്ണവും പോസിറ്റീവ് ആയിരുന്നു ഫലം.

Tags:    
News Summary - biird flue youth league iuml malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.