പയ്യന്നൂർ: ആർ.എസ്.എസ് രാമന്തളിമണ്ഡലം കാര്യവാഹക് എട്ടിക്കുളം കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്ന കേസിൽ രണ്ടു സി.പി.എം പ്രവർത്തകരെ കൂടി പയ്യന്നൂർ സി.ഐ എം.പി. ആസാദ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് െപാലീസ് ജാമ്യത്തിൽ വിട്ടയച്ചു. കൊലപാതകത്തിനുശേഷം പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിന് സൗകര്യം ചെയ്തുകൊടുത്ത കോറോം മുത്തത്തിയിലെ ഓട്ടോ ഡ്രൈവർ പുറച്ചേരിയിലെ പി. രമേശൻ (47), ടി.വി. ധനേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കൊലപാതകം ആസൂത്രണംചെയ്ത ഗൂഢാലോചനയിൽ പങ്കാളികളായ മൂന്നുപേരും കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ രണ്ടുപേരും ഉൾപ്പെടെ അഞ്ചു പ്രതികളെ ഇനി അറസ്റ്റ് ചെയ്യാനുണ്ട് എന്ന് െപാലീസ് പറഞ്ഞു. ഇതിൽ ഒരാൾ വിദേശത്താണ്.
കൊലപാതകത്തിൽ പങ്കാളികളായ അഞ്ചു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഒളിവിൽ കഴിഞ്ഞ സ്ഥലത്തെ കുറിച്ചും അതിന് സൗകര്യംചെയ്ത് കൊടുത്തവരെ കുറിച്ചും ഗൂഢാലോചനയിൽ പങ്കാളികളായവരെ കുറിച്ചും െപാലീസിന് വിവരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.