മന്ത്രിയുമായി അഭിപ്രായ വ്യത്യാസം​; കെ.എസ്​.ആർ.ടി.സി എം.ഡി സ്ഥാനത്തുനിന്നും ബിജുപ്രഭാകറിനെ മാറ്റി

തിരുവനന്തപുരം∙ ബിജു പ്രഭാകറിറെ കെഎസ്ആർടിസി എം.ഡി സ്ഥാനത്തുനിന്നും ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. വ്യവസായ വകുപ്പ് സെക്രട്ടറിയായാണ് പുതിയ നിയമനം. മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വകുപ്പുമാറ്റം വേണമെന്ന് ബിജു പ്രഭാകർ അപേക്ഷിച്ചിരുന്നു. ലേബർ കമ്മിഷണറായിരുന്ന കെ.വാസുകിയെ ലേബർ ആൻഡ് സ്കിൽസ് സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയും വാസുകിക്ക് നൽകി. ലേബർ ആൻഡ് സ്കിൽസ് സെക്രട്ടറിയായിരുന്ന സൗരഭ് ജെയ്നെ വൈദ്യുതി വകുപ്പ് സെക്രട്ടറിയായും അർജുൻ പാണ്ഡ്യനെ ലേബർ കമ്മിഷണറായും നിയമിച്ചു.

ഇലക്ട്രിക് ബസ് വിവാദത്തിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ഇലക്ട്രിക് ബസ്സിലടക്കം നയപരമായ കാര്യങ്ങളിൽ മന്ത്രി കെ.ബി. ഗണേഷ്​ കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് സ്ഥാനം ഒഴിയാൻ കാരണമായത്.

ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നും സ്ഥാനമേറ്റയുടൻ മന്ത്രി ഗണേഷ്​കുമാർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ നയപരമായ തീരുമാനങ്ങളില്‍ ഉള്‍പ്പെടെ ഗണേഷ്​ കുമാര്‍ ഏകപക്ഷീയ ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണവും പിന്നാലെ ഉയര്‍ന്നു. ഗണേഷ് കുമാര്‍ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്നെ ബിജു പ്രഭാകര്‍ സ്ഥാനമൊഴിയുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇലക്ട്രിക് ബസ് സര്‍വിസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുംമുമ്പെ മാധ്യമങ്ങള്‍ക്ക് ലഭിച്ചുവെന്ന പരാതിയും ഉയർന്നിരുന്നു. 

Tags:    
News Summary - Biju Prabhakar has been removed from the post of KSRTC MD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.