മഞ്ചേശ്വരം: ഉദ്യാവറിൽ വാഹന പരിശോധനക്കിടെ ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ചു. ക്ഷുഭിതരായ നാട്ടുകാരുടെ കല്ലേറിൽ എസ്.ഐക്ക് പരിക്കേറ്റു. ഹൈവേ പെട്രോളിങ് എസ്.ഐ നാരായണ(48 )ന് ആണ് തലക്ക് പരിക്കേറ്റത്.
ഞായറാഴ്ച്ച രാവിലെ 11.30 ഓടെ മഞ്ചേശ്വരം പത്താം മൈലിലാണ് സംഭവം. ദേശീയപാത വളവിൽ വാഹനം പരിശോധന നടത്തുന്നതിനിടയിൽ ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ എത്തിയ യാത്രക്കാരനെ പൊലീസ് കൈ കാണിച്ചെങ്കിലും ഇയാൾ നിർത്താതെ പോയി. ബൈക്ക് ഓടിച്ചു പോകുന്നതിനിടയിൽ പൊലീസ് പിന്തുടരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു ബൈക്കിൽ പോയി ഇടിക്കുകയും ചെയ്തു.
ഇതോടെ നാട്ടുകാർ സംഘടിക്കുകയും പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്നാണ് പൊലീസിന് നേരെ രൂക്ഷമായ കല്ലേറ് നടന്നത്. വിവരമറിഞ്ഞു കൂടുതൽ പൊലീസ് എത്തിയതോടെയാണ് നാട്ടുകാർ പിരിഞ്ഞു പോയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.