ബൈക്ക് യാത്രികൻ മരിക്കാനിടയായ സംഭവം: ഒരാൾക്കെതിരെ കേസെടുത്തു

അമ്പലപ്പുഴ: റോഡിലെ കുഴികണ്ട് വെട്ടിക്കുന്നതിനിടെ ലോറിയിൽതട്ടി യുവാവ് വീണുമരിക്കാനിടയായ സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു. വാടക്കൽ ലീല സദനത്തിൽ റിഷികുമാറിനെതിരെയാണ് (47) പുന്നപ്ര പൊലീസ് കേസെടുത്തത്.

ശനിയാഴ്ച വൈകീട്ട് നാലോടെ ദേശീയപാതയിൽ കുറവൻതോട് ജങ്ഷന് തെക്ക് ഭാഗത്തായിരുന്നു അപകടം. പുന്നപ്ര തെക്ക് പഞ്ചായത്ത് ഗീതാഞ്ജലിയിൽ അനീഷ്‌കുമാറാണ് (28) മരിച്ചത്. അമ്പലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികൻ റോഡിലെ കുഴികണ്ട് വെട്ടിക്കുന്നതിനിടെ ദേശീയപാതയിൽ അലക്ഷ്യമായി പാർക്ക് ചെയ്ത് അറ്റകുറ്റപ്പണി നടത്തുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ പിന്നിൽ തട്ടി നിയന്ത്രണംവിട്ട് എതിരെ വന്ന ലോറിയിൽ ഇടിച്ച് റോഡിൽ വീഴുകയായിരുന്നു.

യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്നതോടെ ടൂറിസ്റ്റ് ബസ് സംഭവസ്ഥലത്തുനിന്ന് നീക്കംചെയ്തു. ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറ ദൃശ്യങ്ങൾ പുന്നപ്ര പൊലീസ് പരിശോധിച്ചപ്പോഴാണ് അപകടം നടന്നതിന്റെ സൂചനകൾ ലഭിച്ചത്. തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

Tags:    
News Summary - Bike rider death incident: A case has been registered against one person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.