കിളികൊല്ലൂര്‍: ബൈപാസില്‍ മങ്ങാട് പാലത്തില്‍നിന്ന് ചാടിയ യുവാവിനെ കണ്ണൂര്‍ സ്വദേശി രക്ഷിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
തേവലക്കര കരുവകിഴക്കതില് സുധീൻ (20) ആണ് പാലത്തില്‍നിന്ന് ചാടിയത്. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലി സ്വദേശിയായ സോളമനാണ് 60 അടിയോളം താഴെയുള്ള കായലിലേക്ക് ചാടി യുവാവിെൻറ ജീവന് രക്ഷിച്ചത്.
കഴിഞ്ഞദിവസം കൊട്ടാരക്കരയില്‍ ഒരു വിവാഹത്തിനെത്തിയ സോളമൻ സുഹൃത്തുക്കളുമായി നാടുകാണാനിറങ്ങിയപ്പോഴാണ് സംഭവം.
യുവാവിനെ രക്ഷിക്കാനായി നാട്ടുകാര്‍ കയര്‍ നല്‍കിയെങ്കിലും അവശനായതിനാല്‍ സുധീന്‍ പിടിക്കാനായില്ല. ഈ സമയം കരുനാഗപ്പള്ളിയില്‍നിന്ന് കൊട്ടിയത്തെ സുഹൃത്തിെൻറ വീട്ടിലേക്കു പോകുംവഴി കടവൂര്‍ പാലത്തില്‍ ആളുകള്‍കൂട്ടം കൂടി നില്ക്കുന്നതു കണ്ടാണ് സോളമന് വണ്ടിയില്‍ നിന്നിറങ്ങിയത്.
യുവാവ് അവശനായി വെള്ളത്തിൽ മുങ്ങിത്താഴുമെന്ന് കണ്ടതോടെ സോളമന് കായലിലേക്ക് ചാടുകയായിരുന്നു. കയറുമായി ചാടിയ സോളമന് സുധീനെ ചേര്‍ത്ത് പിടിച്ചു നിന്നപ്പോഴേക്കും അക്കരെനിന്ന് വള്ളമെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. കരക്ക് എത്തിച്ചയുടനെ ചാമക്കടയില്‍ നിന്നും കടപ്പാക്കടയില്‍ നിന്നും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.
ആംബുലന്‍സില്‍ യുവാവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണംചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കാലിന് പരിക്കേറ്റ സോളമൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
രാത്രിയോടെ കണ്ണൂരിലേക്ക് മടങ്ങി. രക്ഷാപ്രവര്‍ത്തനം നടത്തിയ സോളമെൻറ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. കണ്ണൂര്‍ കുറുപ്പംപറമ്പില്‍ ജോസഫിെൻറയും സിനിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.